ജോസഫിന് മുമ്പ് മമ്മൂക്കയെ വെച്ച് ഒരു പ്രണയകഥ ഞാൻ പ്ലാൻ ചെയ്തിരുന്നു: ജോജു ജോർജ്

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ സിനിമയാണ് ‘പണി’. നീണ്ട കാലത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ജോജു ആദ്യമായി സംവിധായകനാകുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

ഇതുവരെ പറയാത്ത രീതിയിലുള്ള കഥയായിരുന്നു ആ ചിത്രത്തിന്റേത്: പൃഥ്വിരാജ്
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു പറയുന്നത്. ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ചിത്രമായി എത്തിയ ഈ സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു.


എന്നാൽ പണിക്ക് മുമ്പ് തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് താൻ കരുതിയിരുന്നുവെന്നും ഒരുപാട് കഥകൾ എഴുതിയിട്ടുണ്ടെന്നും ജോജു പറയുന്നു. മമ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഒരു കഥ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അത് നടന്നില്ലെന്നും ജോജു പറഞ്ഞു.

ആ മലയാള സിനിമകള്‍ കണ്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് തോന്നി: സായ് പല്ലവി‘ജോസഫ് എന്ന സിനിമയ്ക്ക് മുമ്പാണ് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ആദ്യം കരുതുന്നത്. അന്നെന്റെ കയ്യിൽ എന്റേതായ രീതിയിലുള്ള കഥയും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഞാൻ മമ്മൂക്കയോട് കഥ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു.

എനിക്ക് ദൃശ്യത്തിനുള്ള സ്പാര്‍ക്ക് കിട്ടിയത് ആ സമയത്തായിരുന്നു: ജീത്തു ജോസഫ്

ഞാൻ മമ്മൂക്കയെ വെച്ച് പല കഥകളും ആലോചിച്ചിട്ടുണ്ട്. അതിൽ ഒന്നായിരുന്നു അത്. മമ്മൂക്ക പ്രേമിക്കുന്നതൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. അങ്ങനെയൊരു പ്ലാനായിരുന്നു എനിക്കുണ്ടായിരുന്നത്. പക്ഷെ എന്തുകൊണ്ടോ അതന്ന് നടന്നില്ല.
പിന്നെ ജീവിതം വേറെ വഴിക്ക് പോയി. ഇനി എന്താവും എന്നുള്ളത് എനിക്കറിയില്ല,’ജോജു പറഞ്ഞു.

 

Content Highlight: Joju George About an mammootty Film