കങ്കുവയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് റിലയന്‍സ് എന്റര്‍ടൈന്മെന്റ്‌സ്

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. രണ്ടര വര്‍ഷത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയില്‍ സൂര്യ ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രം പല കാരണങ്ങള്‍ കൊണ്ട് റിലീസ് വൈകുകയായിരുന്നു. ഏറ്റവുമൊടുവില്‍ നവംബര്‍ 14ന് റിലീസ് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് റിലയന്‍സ് എന്റര്‍ടൈന്മെന്റ്‌സ്.

ജോസഫിന് മുമ്പ് മമ്മൂക്കയെ വെച്ച് ഒരു പ്രണയകഥ ഞാൻ പ്ലാൻ ചെയ്തിരുന്നു: ജോജു ജോർജ്

കങ്കുവയുടെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ എന്റര്‍ടൈന്മെന്റ്‌സ് തങ്ങള്‍ക്ക് 55 കോടി തരാനുണ്ടെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിലയന്‍സ് കോടതിയെ സമീപിച്ചത്. സ്റ്റുഡിയോ ഗ്രീന്‍ ഉടമയായ ജ്ഞാനവേല്‍ രാജ ടെഡി, തങ്കലാന്‍ എന്നീ സിനിമകള്‍ക്കായി തങ്ങളുടെ കൈയില്‍ നിന്ന് 99 കോടി വാങ്ങിയിരുന്നെന്നും അതില്‍ 55 കോടി ഇനിയും തന്നിട്ടില്ലെന്നുമാണ് റിലയന്‍സിന്റെ പരാതി. ഈയൊരു കാരണത്താല്‍ സ്റ്റുഡിയോ ഗ്രീനിന്റെ മുന്‍ ചിത്രമായ തങ്കലാന്റെ ഒ.ടി.ടി റിലീസും തടഞ്ഞുവെച്ചിരിക്കുകയാണ്.

കേസില്‍ വാദം കേട്ട മദ്രാസ് ഹൈക്കോടതി നവംബര്‍ ഏഴിന് അടുത്ത വാദം കേള്‍ക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി പത്തോളം ഭാഷകളില്‍ ബ്രഹ്‌മാണ്ഡ റിലീസായാണ് ചിത്രം എത്തുക. ലോകമെമ്പാടുമായി പതിനായിരത്തോളം സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ അതിനെയെല്ലാം കരിനിഴലിലാക്കിക്കൊണ്ടാണ് റിലയന്‍സിന്റെ വകയായി കേസ് വന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായാണ് കങ്കുവ എത്തുന്നത്.

ഇതുവരെ പറയാത്ത രീതിയിലുള്ള കഥയായിരുന്നു ആ ചിത്രത്തിന്റേത്: പൃഥ്വിരാജ്

ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് പ്ലാന്‍ ചെയത കങ്കുവ പിന്നീട് ഒക്ടോബറിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അതേദിവസം രജിനികാന്ത് ചിത്രം വേട്ടയന്‍ റിലീസ് ചെയ്യുന്നതിനാല്‍ കങ്കുവ പിന്മാറുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം തിയേറ്റര്‍ റിലീസായെത്തുന്ന സൂര്യാ ചിത്രം കൂടിയാണ് കങ്കുവ. രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലനായെത്തുന്നത്.

Content Highlight: Reliance entertainments petitioned to stay the release of Kanguva