ഒരു സിനിമ എന്നത് സംവിധായകന്റെ ഉത്തരവാദിത്തമാണെന്നും അതില്‍ ഭാഗമായ മറ്റാരേക്കാളും ഒരു സിനിമ വിജയിക്കേണ്ടത് സംവിധായകന്റെ മാത്രം ആവശ്യമാണെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.
ഒരു സിനിമയില്‍ അഭിനയിച്ച് ആ സിനിമ മോശമായാലും അതില്‍ അഭിനയിച്ച നടന് വേറെയും സിനിമ കിട്ടും. എന്നാല്‍ ആ സംവിധായകനെ സംബന്ധിച്ച് പിന്നീട് മുന്നോട്ടു പോകുക അത്ര എളുപ്പമായിരിക്കില്ലെന്നും ധ്യാന്‍ പറഞ്ഞു.
‘ ഞാന്‍ പല സിനിമകളിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. പലതിന്റേയും കഥ എനിക്കറിയില്ല. സംവിധായകനെ വിശ്വാസത്തിലെടുത്ത് തന്നെയാണ് അഭിനയിക്കാന്‍ പോകുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ആ സിനിമ എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമാണ്. അത് നന്നാകേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്.
എന്നാല്‍ അതില്‍ അഭിനയിച്ച നടന് ആ പടം പൊട്ടിയാലും വീണ്ടും സിനിമകള്‍ കിട്ടും. ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ കഥയും എനിക്കറിയില്ല. അവര്‍ വിളിക്കുന്നും നമ്മള്‍ പോയി അഭിനയിക്കുന്നു.
ദിലീഷേട്ടന്‍, ജോണി ചേട്ടന്‍ ഇവരൊന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ പടം ചെയ്യാത്തത്. ജോണി ചേട്ടനോടൊക്കെ നിങ്ങള്‍ ഒരു പടം ചെയ്യണമെന്ന് പറഞ്ഞാല്‍ പുള്ളി ദേഷ്യപ്പെടും.
കങ്കുവയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് റിലയന്‍സ് എന്റര്‍ടൈന്മെന്റ്‌സ്
കുടുംബവുമായി സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലല്ലേ എന്ന് ചോദിക്കും. സംവിധാനം അത്ര എളുപ്പമുള്ള പണിയല്ല. ഒരു സിനിമ വിജയിക്കേണ്ടത് സംവിധായകന്റെ ആവശ്യമാണ്.
പത്ത് പടം വിജയിച്ച് പതിനൊന്നാമത്തെ പടം പൊട്ടിയാല്‍ അദ്ദേഹം പിന്നെ പൊട്ടിയ സിനിമയുടെ സംവിധായകനാണ്,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan about Why Dieesh pothen and Johny antony not directing a film