ലൂസിഫര്‍, ബ്രോ ഡാഡി തുടങ്ങി മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുകയും അതേ സിനിമകളില്‍ മോഹന്‍ലാലിനൊപ്പം സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത നടനാണ് പൃഥ്വിരാജ്.
എമ്പുരാന് പോലെ മോഹന്‍ലാല്‍-പൃഥ്വി കോമ്പോയില്‍ ഒരു വലിയ സിനിമ റിലീസിന് ഒരുങ്ങുകയുമാണ്.
എന്നാല്‍ മമ്മൂട്ടിയുമായി 2010 ല്‍ ആണ് പൃഥ്വിരാജ് ഒരു സിനിമ ചെയ്തത്. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി-പൃഥ്വി കോമ്പോയില്‍ വരുന്ന ഒരു സിനിമ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചിട്ടില്ല.
എന്നെ കാണുമ്പോള്‍ ഒരൊറ്റടി തരാന്‍ തോന്നുന്നവരുണ്ട്, പേടിച്ചിട്ട് അടുക്കാത്തതാണ്: ജോജു ജോര്‍ജ്
അത്തരത്തില്‍ മമ്മൂട്ടിയുടെ വില്ലനായി പൃഥ്വി എത്തുമെന്ന തരത്തില്‍ വന്ന ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. തനിക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമയായിരുന്നു അതെന്നും പക്ഷേ ഇനി അത് നടക്കാന്‍ സാധ്യതയില്ലെന്നുമാണ് പൃഥ്വി പറയുന്നത്.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ വില്ലനായി പൃഥ്വി അഭിനയിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയെ കുറിച്ചായിരുന്നു പൃഥ്വി സംസാരിച്ചത്. ഇനി ആ സിനിമ നടക്കാന്‍ സാധ്യതയില്ലെന്നാണ് പൃഥ്വി പറയുന്നത്.
‘ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. ആ സിനിമയില്‍ എനിക്ക് ഭയങ്കര ഇന്ട്രസ്റ്റിക് ആയ കുറേ പാക്ടേഴ്സ് ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലവും കഥ പറയുന്ന രീതിയുമെല്ലാം. കമ്യൂണിസ്റ്റ് പശ്ചാത്തലമായിരുന്നില്ല.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു മലയോര പ്രദേശത്ത് നടക്കുന്ന കഥയായിരുന്നു.
എന്നാല്‍ ആ സിനിമയുടെ പശ്ചാത്തലവും കുഥയിലെ കുറേ ഭാഗങ്ങളും മറ്റൊരുപാട് സിനിമകളില്‍ വന്ന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി അത് ചെയ്യുമെന്ന് തോന്നുന്നില്ല,’ പൃഥ്വി പറഞ്ഞു.
Content Highlight: Actor Prithviraj about his Movie with Mammootty