തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ പ്രേമലു എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി- നസ്ലെന്‍ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’ റിലീസിനൊരുങ്ങുകയാണ്.
നവംബര്‍ 7 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സജിന്‍ ചെറുകയില്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സിനിമയുടെ പേര് ഐ ആം കാതലന്‍ എന്നാണെങ്കിലും കാതല്‍ എലമെന്റ് വലിയ രീതിയില്‍ ഉള്ള സിനിമയല്ല ഐ ആം കാതലന്‍ എന്ന് പറയുകയാണ് നസ്‌ലെന്‍.
പ്രേമലുവിന്റെ ഭാരം ഇറക്കിവെച്ച് വേണം സിനിമ കാണാന്‍ എത്താനെന്നും നസ്‌ലെന്‍ പറയുന്നു.
രാജമാണിക്യം ഇറങ്ങി ഹിറ്റടിച്ച് നില്‍ക്കുമ്പോഴാണ് മമ്മൂക്ക എനിക്ക് ഡേറ്റ് തരുന്നത്: ജോണി ആന്റണി
ഐ ആം കാതലന്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ ത്രില്ലിങ് എലമെന്റ് ഇതില്‍ ഭയങ്കരമായി ഉണ്ടായിരുന്നെന്നും ചിത്രത്തില്‍ കഥ കേട്ടപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടമായെന്നും നസ്‌ലെന്‍ പറഞ്ഞു.
ഒരു സിനിമ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് കഥ കേള്‍ക്കുമ്പോള്‍ എന്റെ ഫാമിലിയെ കൂട്ടി പോയി കാണാന്‍ പറ്റുന്ന സിനിമയാണോയെന്ന് നോക്കാറുണ്ട് എന്നായിരുന്നു നസ്‌ലെന്റെ മറുപടി. സ്‌ക്രിപ്റ്റ് സെലക്ഷനൊക്കെ സ്വയം തന്നെയാണ് ചെയ്യാറെന്നും നസ്‌ലെന്‍ പറഞ്ഞു.
പല ഡയറക്ടേഴ്‌സിനൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരുടെ മീറ്ററിലേക്ക് എന്നെ എത്തിക്കുകയാണ്. റഹ്‌മാന്‍ക്കാ ആണെങ്കിലും അരുണ്‍ ഡൊമിനിക് ആണെങ്കിലും അടിപൊളി ഫിലിം മേക്കേര്‍സ് ആണ്.
അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്ത കഴിഞ്ഞാല്‍ കരിയറിലും അഭിനയത്തിലുമൊക്കെ കുറച്ചുകൂടി വ്യത്യാസം ഉണ്ടായേക്കും എന്ന് എനിക്കും തോന്നിയിട്ടുണ്ട്.
ഭയങ്കര എക്‌സ്‌ട്രോവേര്‍ട്ട് ആയിട്ടുള്ള ക്യാരക്ടര്‍ ചെയ്യാനൊക്കെ എനിക്ക് ഇഷ്ടമാണ്. ട്രെയിനില്‍ ഗിറ്റാറൊക്കെ വായിച്ചിരിക്കുന്ന പോലത്തെ സീക്വന്‍സ് ഒക്കെ ചെയ്യുക രസമല്ലേ..(ചിരി)
പ്രേമലുവിന് ശേഷം കിട്ടിയ കോംപ്ലിമെന്റുകളെ കുറിച്ചുള്ള ചോദ്യത്തിന് ഒരുപാട് കോംപ്ലിമെന്റ്‌സ് കിട്ടിയിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ സാറും സത്യന്‍അന്തിക്കാട് സാറുമെല്ലാം വിളിച്ചിരുന്നെന്നും അതെല്ലാം വലിയ അഭിനന്ദനങ്ങളാണെന്നും താരം പറഞ്ഞു.
Content Highlight: Actor Naslen about Iam Kathalan Movie