വര്‍ക്കിങ് സ്റ്റില്‍ നോക്കുമ്പോള്‍ ഞാനും ശോഭന ചേച്ചിയുമുള്ള ഒറ്റ പടം പോലുമില്ല, എല്ലാത്തിലും കുമ്പിടി പോലെ ബേസില്‍: വിനീത്

/

തിര സിനിമയില്‍ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി എത്തി മലയാള സിനിമയിലേക്ക് നടന്നുകയറിയ നടനാണ് ബേസില്‍ ജോസഫ്.

ബേസിലിന്റെ അന്നത്ത ചില രീതികളെ കുറിച്ചും കോമഡികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ വിനീത്.

സെറ്റില്‍ താനും ശോഭന ചേച്ചിയും ഇരിക്കുമ്പോള്‍ എപ്പോഴും ബേസില്‍ അടുത്തുവന്ന് നില്‍ക്കാറുണ്ടായിരുന്നെന്നും എല്ലാം കണ്ട് പഠിക്കാനായിരിക്കുമെന്ന് കരുതിയ തനിക്ക് തെറ്റിയെന്നുമാണ് വിനീത് പറയുന്നത്.

സെറ്റില്‍ എടുക്കുന്ന എല്ലാ ഫോട്ടോയിലും ഭാഗമാകുക എന്ന ലക്ഷ്യമായിരുന്നു ബേസിലിനെന്നും പക്ഷേ അവന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് നമുക്ക് മനസിലാവില്ലെന്നും വിനീത് പറയുന്നു.

എല്ലാവരും എന്നോട് മാറ്റിപ്പിടിക്കാന്‍ പറഞ്ഞു, ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്: ഐ ആം കാതലനെ കുറിച്ച് ഗിരീഷ് എ.ഡി

ഒരു സിനിമയുടെ കഥയും വിശ്വസിച്ച് ബേസിലിന്റെ അടുത്ത് പറയാന്‍ കഴിയില്ലെന്നാണ് തമാശ രൂപേണ വിനീത് പറഞ്ഞത്.

‘ ബേസിലിന്റെ അടുത്ത് ഞാന്‍ കഥ പറയില്ല.(ചിരി). എന്റെ കൂടെ നിന്നിട്ട് ബേസില്‍ പഠിച്ചത് എന്താണെന്ന് ദൈവത്തിന് അറിയാം. ബേസിലിനെ കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ ഭയങ്കര രസമുള്ള ഒരു കഥയുണ്ട്.

തിര സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ശോഭന ചേച്ചിക്ക് സീന്‍ ബ്രീഫ് ചെയ്യണമല്ലോ. അങ്ങനെ ചേച്ചിക്ക് ഞാന്‍ സീന്‍ പറഞ്ഞു കൊടുക്കുന്ന സമയത്ത് ഇവന്‍ എപ്പോഴും ക്ലാപ്പ് ബോര്‍ഡും പിടിച്ചിട്ട് ഞാനും ചേച്ചിയും ഇരിക്കുന്നതിന്റെ തൊട്ടുപിറകിലായിട്ട് കസേരയുടെ അടുത്ത് വന്ന് നില്‍ക്കും.

അവന്റെ ആദ്യത്തെ പടമാണല്ലോ. ഞാന്‍ വിചാരിച്ചു എല്ലാം അറിയാനും പഠിക്കാനുമുള്ള ആഗ്രഹം കൊണ്ട് വന്ന് നില്‍ക്കുകയാണെന്ന്.

പ്രേമലുവിന്റെ ഭാരം ഇറക്കിവെച്ച് ഐ ആം കാതലന്‍ കാണാന്‍ വരൂ: നസ്‌ലെന്‍

സംഭവം എന്താണെന്ന് വെച്ചാല്‍ അവിടെ ചന്തു എന്ന് പറയുന്ന ഒരു ഫോട്ടോഗ്രാഫറുണ്ട്. അപ്പോള്‍ ഞാനും ചേച്ചിയും സംസാരിക്കുമ്പോള്‍ ഇവന്‍ നടുവില്‍ നിന്നിട്ട് ഇങ്ങനെ ഫോട്ടോയ്ക്ക് പോസ് കൊടുക്കുകയാണ്.

വിരല്‍കൊണ്ട് വിക്ടറി പോസ് ഒക്കെ കാണിച്ചിട്ട്. ഈ വിരല്‍ നമ്മള്‍ കാണില്ല. ഒടുവില്‍ നമ്മള്‍ വര്‍ക്കിങ് സ്റ്റില്‍സ് നോക്കുമല്ലോ, ഇത് നോക്കുമ്പോള്‍ ഞാനും ശോഭന ചേച്ചിയും മാത്രമുള്ള ഒരൊറ്റ ഫോട്ടോ പോലുമില്ല. എല്ലാത്തിലും കുമ്പിടി പോലെ ഇവന്‍ നില്‍പ്പുണ്ട്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about Basil Joseph