പണിയിലെ റേപ്പ് സീനിനെ പറ്റി ആദര്‍ശിന്റെ വിമര്‍ശനം വളരെ വസ്തുതാപരമാണ്.
സിനിമ കണ്ടപ്പോള്‍ എനിക്കും തോന്നിയ കാര്യമാണ്, റേപ്പ് സീന്‍ കാണിക്കുമ്പോള്‍ സ്ത്രീയെ ഒബ്ജക്റ്റിഫൈ ചെയ്തു കാഴ്ചക്കാരനെ അതു കണ്ട് ആസ്വദിക്കുന്ന ഒരാളായി മാറ്റുന്നതരം സമീപനം ഒട്ടും ശരിയല്ല.
അതിനെ വിമര്‍ശിക്കാന്‍ പ്രേക്ഷകന് അവകാശമുണ്ട്. എത്ര കാശു മുടക്കി സിനിമ നിര്‍മ്മിച്ച ആളാണെങ്കിലും പ്രേക്ഷകന്റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ മുതിരുന്നത് അപക്വവും താന്‍പോരിമയുമാണ്. അതാണ് ജോജു ചെയ്തതും.
ആ സീനിന്റെ ബാക്കിയായി വരുന്ന സീനുകളിലും ചില പ്രശ്‌നങ്ങള്‍ എനിക്ക് തോന്നിയിരുന്നു.
സീമ എന്ന അമ്മായിയമ്മ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കിടക്കുന്ന മരുമകളോട് ഇതൊരു ആക്‌സിഡന്റാണ്, നമ്മള്‍ വണ്ടിയുമായി പുറത്തിറങ്ങുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവികമായ ഒരു സംഭവമില്ലേ, അങ്ങനെ കണ്ടാല്‍ മതി എന്നൊക്കെയാണ് പറയുന്നത്.
കേരളത്തില്‍ നിന്ന് വരുന്ന ആക്ടേഴ്സാണെങ്കില്‍, അവരുടെ ശബ്ദം എപ്പോഴും വളരെ ഭംഗിയുള്ളതാകും: സായ് പല്ലവി
മേമ്പൊടിക്ക് മുപ്പതോ നാല്‍പ്പതോ വര്‍ഷം മുമ്പ് മാധവിക്കുട്ടി എഴുതിയ ഒന്ന് കുളിച്ച് വൃത്തിയായാല്‍ എല്ലാം മറക്കണമെന്ന ഡയലോഗും.
മാധവിക്കുട്ടി അതെഴുതുന്ന കാലത്ത് പെണ്ണിന്റെ ശുദ്ധി ഒക്കെ വലിയ കാര്യമായിരുന്നു. അന്നതൊക്കെ പൊളിച്ചെറിയുന്നത് വിപ്ലവമായിരുന്നു.
ഇന്നും അതിനെ ചുറ്റിപ്പറ്റി തന്നെ നില്‍ക്കുന്നത്, മനുഷ്യത്വ രഹിതമായ ഒരു ക്രൈമിന്റെ ഇന്റന്‍സിറ്റി കുറയ്ക്കാനും ഇരയായ വ്യക്തിയുടെ ഇന്റഗ്രിറ്റിയെ വില കുറച്ച് കാണിക്കാനുമേ ഉപകരിക്കൂ.
സിനിമയില്‍ സംഭവിക്കുമ്പോള്‍ നായകന്‍ പോയി പ്രതികാരം ചെയ്യുമെന്നും കാഴ്ചക്കാര്‍ അതുകണ്ട് സംതൃപ്തരാവുമെന്നും നമുക്കറിയാം.
പക്ഷെ മംഗലത്ത് ഗിരിയെ പോലെ ഒരു ഗ്ലോറിഫൈഡ് ഗുണ്ടയുടെ ബന്ധുവല്ലാത്ത സ്ത്രീകള്‍ക്ക് ഈ അനുഭവം ഉണ്ടായാല്‍ എന്ത് ചെയ്യണം?
കുളിച്ച്, ഡ്രസ് മാറ്റി പഴയതു പോലെ ജീവിക്കുമോ അവര്‍? നിസഹായരായ സാധാരണ മനുഷ്യരെ കൂടുതല്‍ നിസഹായരാക്കുന്ന സംഭാഷണമാണതെന്നാണ് എനിക്ക് തോന്നിയത്.
സിനിമകളില്‍ കൂടിക്കൂടി വരുന്ന വയലന്‍സിനെ ഉത്കണ്ഠയോടെ കാണുന്ന ഒരാളാണ് ഞാന്‍. അതിനെ പറ്റിയൊന്നും തല്‍ക്കാലം എഴുതുന്നില്ല.
പക്ഷെ സിനിമയില്‍ വയലന്‍സിന് കിട്ടുന്ന അപ്‌ഡേഷന്‍ ജീവിതത്തിലെ കാഴ്ചപ്പാടുകള്‍ക്ക് കിട്ടുന്നില്ല, അത് കലയില്‍ പ്രകടമാകുന്നുണ്ട് എന്നത് പറഞ്ഞു എന്ന് മാത്രം.
ഇത് പറഞ്ഞതിന്റെ പേരില്‍ ജോജു എന്നെ വിളിക്കണമെന്നില്ല. നിര്‍ബന്ധിച്ചാലും ആരും അദ്ദേഹത്തിന് എന്റെ നമ്പര്‍ കൊടുക്കരുത്, പ്ലീസ്.
മനോജ് വെള്ളനാട്
Content Highlight: Actor Joju George face criticism over his act agianst a movie review