പണി സിനിമയ്ക്കെതിരായ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയ നടന് ജോജു ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം.
ജോസഫ്, നായാട്ട്, എന്നിങ്ങനെ കിടിലോല്‍ക്കിടിലം സിനിമകളിലൂടെ കടന്നുവന്നൊരാളാണ് ജോജുവെന്നും ഇവനൊക്കെ ഇത്രയേ ഉള്ളോ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.
‘ഒരു വിമര്‍ശന പോസ്റ്റ് സോഷ്യല്‍ മീഡിയയിലിട്ട ഒരു ഗവേഷണവിദ്യാര്ത്ഥിയെ വിളിച്ച് ഊളസംസാരം നടത്തുന്നതൊക്കെ കാണുമ്പോള്‍ ഇയ്യാളൊക്കെ മാസ് ഹീറോ ആയാല്‍ എന്താവും എന്ന് ചിന്തിച്ചുപോയി.
ഒന്നുമില്ലായ്മയില്‍ നിന്നും അത്യാവശ്യ പണിയെടുത്ത് കടന്നുവന്നൊരാള്ക്ക് അല്പം പോലും സഹിഷ്ണുതയോ അലിവോ ആത്മവിശ്വാസമോ ഇല്ലെന്ന് കാണുമ്പോള്‍ നിരാശയാണ് തോന്നുന്നത്.
അല്പത്തരമാണ് മിസ്റ്റര്‍ ജോജു താങ്കളിക്കാട്ടിക്കൂട്ടുന്നത്. എന്തായാലും ആ പയ്യന് ജോജുവിനെ വലിച്ച് കീറി വിട്ടിട്ടുണ്ട്. കുറച്ചുകൂടി പേടി തോന്നുന്ന ആരേലും വിളിച്ച് ഭീഷണിയിറക്കിയാല് നല്ലതായിരുന്നു.
കേവലം ‘തങ്കന്’ ചേട്ടനായി മാറരുത്,’ എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റ്.
സിനിമാ മാസ് ഡയലോഗെല്ലാം വേണ്ടാത്തിടത്ത് വെച്ച് കീച്ചിയിട്ട് നാട്ടുകാരെക്കൊണ്ട് ചിരിപ്പിക്കുന്ന കാര്യത്തില്‍ ജോജു ഒറ്റ ഫോണ്‍ കോള്‍ കൊണ്ട് സുരേഷ് ഗോപിയെ രണ്ടാം സ്ഥാനത്താക്കിക്കളഞ്ഞെന്നായിരുന്നു മറ്റൊരു കമന്റ്.
സിനിമാ റിവ്യൂ എഴുതിയതിന്റെ പേരില്‍ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന സിനിമാക്കാര് ഉണ്ടായാല്‍ ആ റിവ്യൂവിനൊക്കെ പരമാവധി പ്രചാരം കൊടുക്കണം എന്നായിരുന്നു മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന ഫേസ്ബുക്കില്‍ എഴുതിയത്.
കേരളത്തില്‍ നിന്ന് വരുന്ന ആക്ടേഴ്സാണെങ്കില്‍, അവരുടെ ശബ്ദം എപ്പോഴും വളരെ ഭംഗിയുള്ളതാകും: സായ് പല്ലവി
ഈ വിമര്‍ശനത്തില്‍ ആദര്‍ശ് ഉന്നയിക്കുന്ന പ്രശ്നം വളരെ ഗൗരവമുള്ളതാണ്. ഇത് പറഞ്ഞതിന്റെ പേരില്‍ ജോജു ജോര്‍ജ് ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് കേട്ടു.
ബോഗന്‍വില്ലയിലെ ആ അവസാനത്തെ ഡയലോഗ് ആ സീനില്‍ ഭയങ്കര മിസ്ഫിറ്റായി തോന്നിയിരുന്നു. പക്ഷേ അതിവിടെ കറക്റ്റ് ആയിട്ട് ചേരും. ഇവനൊക്കെ ഇത്രയേ ഉള്ളൂ,
‘ ജോജുവിനോട് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ ഇന്നേ വരെയുള്ള സിനിമ ജീവിതം അറിയുന്നവരാണ് ഞങ്ങള്‍ പ്രേക്ഷകര്‍.
എത്രായോ വര്‍ഷങ്ങള്‍ സിനിമ എന്ന പാഷന് പിറകെ നിങ്ങള്‍ അലഞ്ഞിട്ടുണ്ട്. അത് ഞങ്ങള്‍ക്കറിയാം.
അത്രയും പാഷനോടെ സിനിമയ്ക്ക് പിന്നില്‍ അലഞ്ഞ ഒരാളെ കാണാതിരിക്കാന്‍ ദൈവത്തിന് പോലും കഴിയില്ല. ദൈവം നിങ്ങളെ കണ്ടു.
പ്രേക്ഷകരും. അങ്ങനെ നിങ്ങള്‍ ഇന്നത്തെ ജോജു ജോര്‍ജ്ജ് ആയി പരിണമിക്കപ്പെട്ടു.
നിങ്ങളുടെ സംഭ്രമജനകമായ ആ സിനിമ ജീവിത യാത്ര ഞാന്‍ അടക്കമുള്ള അനേകായിരങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്നുണ്ട്.
ആ സ്നേഹ ബഹുമാന ആദരവുകള്‍ എല്ലാവര്ക്കും നിങ്ങളെന്നെ നടനോടുണ്ട്. അത് കൊണ്ട് കൂടിയാണ് നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ ‘പണി’ ഏറ്റതും.
അതിനിടയില്‍ ഇങ്ങനെയുള്ള അപക്വമായ കലാ പരിപാടികളിലേക്ക് പോയി തല വെച്ച് കൊടുക്കരുത്. നിങ്ങളേറേ ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആ മനുഷ്യനുണ്ടല്ലോ. അതെ, മമ്മൂട്ടി തന്നെ.
അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് തന്നെയാണ് എനിക്ക് നിങ്ങളോടും പറയാനുള്ളൂ. ‘വിജയത്തെ ഹാന്‍ഡില്‍ ചെയ്യാനാണ് നമ്മള് ഏറെ പഠിക്കേണ്ടത്..’
പരാജയത്തെ നിങ്ങളോളം അത്രയും ആത്മ വിശ്വാസത്തോടെ ഹാന്‍ഡില്‍ ചെയ്ത ഒരാളോട് ഇങ്ങനെ പറയേണ്ടി വന്നതില്‍ അതിയായ ഖേദമുണ്ട്,’ സോഷ്യല്‍മീഡിയ പറയുന്നു
Content Highlight: Social media criticism against joju George