50 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് മല്ലിക സുകുമാരന്‍. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങള്‍ 50 വര്‍ഷ കാലയളവില്‍ മല്ലികാ സുകുമാരന്‍ ചെയതിട്ടുണ്ട്. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത മല്ലിക ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു. മലയാളത്തിലെ മഹാനടന് മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.
മനസില്‍ എന്തെങ്കിലും വെച്ചുകൊണ്ട് പുറമേ മറ്റൊരു രീതിയില്‍ പെരുമാറാന്‍ മമ്മൂട്ടിക്കറിയില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ഈയടുത്ത് ഒരു സ്റ്റേജ് പ്രോഗ്രാമില്‍ സുരാജ് മമ്മൂട്ടിയെ അനുകരിച്ചപ്പോള്‍ സുരാജ് പറഞ്ഞ ഡയലോഗ് തന്നെയാണ് മമ്മൂട്ടിയുടെ സ്വഭാവമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. ഒട്ടും പരിചയമില്ലാത്തവരോട് കണ്ട ഉടനെ സ്നേഹത്തോടെ സംസാരിക്കുന്ന സ്വഭാവം മമ്മൂട്ടിക്കില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഈയൊരു കാര്യമാണെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിക്ക് ഒരാളോടും സ്ഥായിയായി ദേഷ്യത്തില്‍ ഇരിക്കാന്‍ കഴിയില്ലെന്നും വളരെ കുറച്ച് നേരം മാത്രമേ അദ്ദേഹത്തിന് ഒരാളോട് ദേഷ്യപ്പെട്ട് ഇരിക്കാന്‍ കഴിയുള്ളൂവെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. കാലാകാലങ്ങളോളം ഒരാളോട് വിദ്വേഷത്തിലിരിക്കാന് മമ്മൂട്ടിക്ക് ഒരുകാലത്തും കഴിയില്ലെന്നും മല്ലിക പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.
എത്ര ചെറിയ വേഷമാണെങ്കിലും വിളിക്കണം, ആ സംവിധായകന് ഞാന്‍ അങ്ങോട്ട് മെസ്സേജയച്ചു: നസ്ലെന്
‘മമ്മൂട്ടി സിനിമയിലെത്തിയ കാലം തൊട്ട് ഞാനും അദ്ദേഹവും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. സുകുവേട്ടന്റെ ഏറ്റവുമടുത്ത സുഹൃത്ത് കൂടിയാണ് മമ്മൂട്ടി. പലരും അദ്ദേഹത്തിന്റെ സ്വഭാവം ഭയങ്കര റൂഡാണെന്ന് പറയാറുണ്ട്. ഈയടുത്ത് ഒരു സ്റ്റേജ് പ്രോഗ്രാമില്‍ സുരാജ് മമ്മൂട്ടിയെ അനുകരിക്കുന്നത് കണ്ടു. ഒരാള്‍ പുള്ളിയോട് സമയം എത്രയായെന്ന് ചോദിക്കുമ്പോള്‍ ‘നിനക്ക് സമയം പറഞ്ഞുതരാനാണോ ഞാന്‍ വാച്ച് കെട്ടിയിരിക്കുന്നത്’ എന്ന് ചോദിച്ചിട്ട് പോവുകയും തിരിച്ച് വന്നിട്ട് സമയം പറയുകയും ചെയ്യുന്നതാണ് ഈ വീഡിയോയില്‍.
മമ്മൂട്ടിയുടെ സ്വഭാവം വളരെ കൃത്യമായി സുരാജ് കാണിച്ചിട്ടുണ്ട്. ഒട്ടും പരിചയമില്ലാത്തവരോട് അങ്ങനെ പെട്ടെന്ന് കമ്പനിയാവുന്നത് മമ്മൂട്ടിക്ക് പറ്റില്ല. അദ്ദേഹത്തിന് ഒരാളോടും സ്ഥായിയായി ദേഷ്യപ്പെട്ട് ഇരിക്കാന്‍ കഴിയില്ല. ആരോടെങ്കിലും ദേഷ്യപ്പെട്ടാല്‍ വളരെപ്പെട്ടെന്ന് അവരോട് സോറി പറയും. ആരോടെങ്കിലുമുള്ള ദേഷ്യം മനസില്‍ വെച്ചുകൊണ്ട് ഇരിക്കാന്‍ മമ്മൂട്ടിക്ക് അറിയില്ല. അതാണ് മറ്റു നടന്മാരില് നിന്ന് അദ്ദേഹത്തിനെ വ്യത്യസ്തനാക്കി നിര്‍ത്തുന്നത്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
Content Highlight: Mallika Sukumaran about Mammootty