‘നിന്നോടല്ലേടാ ഞാന്‍ വിളിക്കരുതെന്ന് പറഞ്ഞത്’; ആ സംവിധായകന്റെ മറുപടി വലിയ വേദനയുണ്ടാക്കി: മനു ലാല്‍

/

1000 ബേബീസ് എന്ന വെബ്‌സീരീസിലെ ദേവന്‍ കുപ്ലേരി എന്ന കഥാപാത്രമായെത്തി അതിഗംഭീര പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് മനു ലാല്‍.

സിനിമയെന്ന മേഖലയില്‍ എത്തിപ്പെടുക എന്നത് ഒട്ടും എളുപ്പമല്ലെന്നും അവസരങ്ങള്‍ ലഭിക്കുക എന്നത് വലിയ കാര്യമാണെന്നും മനു ലാല്‍ പറയുന്നു.

ഒപ്പം അവസരം ചോദിച്ചതിന്റെ പേരില്‍ നേരിട്ട അവഗണനകളെ കുറിച്ചും ന്യൂസ് മൊമന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനു പറയുന്നുണ്ട്.

ഒരു സംവിധായകനില്‍ നിന്ന് ലഭിച്ച മറുപടി തനിക്ക് വളരെ വേദനയുണ്ടാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്.

അടുത്ത സിനിമയില്‍ സായ് പല്ലവിയാണ് നായികയെങ്കില്‍ സംവിധായകന് മുന്‍പില്‍ ഒരു ഡിമാന്റ് വെക്കും: ശിവകാര്‍ത്തിയേകന്‍

‘ സിനിമ എന്ന മാധ്യമത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുണ്ട്. അവര്‍ക്ക് അതൊന്നും എവിടെയും പറയാന്‍ പറ്റുന്നില്ല.

എന്നെപ്പോലുള്ള പലരും സിനിമയില്‍ വരാന്‍ വേണ്ടി കൊതിച്ച് ആഗ്രഹിച്ചു നില്‍ക്കുന്നവരുണ്ട്. കഴിവുള്ള ഒരുപാട് പേര്‍. ഇവര്‍ ഒക്കെ നേരിടുന്ന ചില അനുഭവങ്ങളുണ്ട്.

ചെറിയ ഒരു പരിഗണന കൊടുത്തു എന്ന് കരുതിയിട്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടാനൊന്നും ഇല്ല. അവരും അങ്ങനെ തന്നെ വന്നവരല്ലേ. എനിക്ക് സംഭവിച്ചതൊക്കെ ചെറിയ കാര്യങ്ങളാണ്.

പിന്നെ ആ കഷ്ടപ്പാടൊക്കെ ഒരു സുഖമാണ്. അടുത്ത സിനിമയിലേക്ക് എത്താന്‍, ചാന്‍സ് ചോദിക്കാന്‍, സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാന്‍, ഞാന്‍ എടുക്കുന്ന എഫേര്‍ട്ടിനോട് കൂടിയുള്ള ഒരു പിന്തള്ളല്‍ കൂടിയാണ് അത്തരം കാര്യങ്ങള്‍.

പിന്നെ ചില കാര്യങ്ങള്‍ നമ്മുടെ മനസിനെ വല്ലാതെ വേദനിപ്പിക്കും. ഈ അടുത്ത് വളരെ മോശമായി ഒരു സംവിധായകന്‍ എന്നോട് പെരുമാറി.

അന്ന് ഞാനത് ജെനുവിനായി പറഞ്ഞതാണ്, പക്ഷേ ഇപ്പോള്‍ അതില്‍ റിഗ്രറ്റ് ചെയ്യുന്നു: മാത്യു തോമസ്

‘നിന്നോടല്ലേടാ ഞാന്‍ വിളിക്കരുത് എന്ന് പറഞ്ഞത് ‘എന്നൊക്കെ പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. നന്ദി എന്ന് പറഞ്ഞു.

അവസരങ്ങള്‍ അന്വേഷിക്കുക എന്നതാണല്ലോ എന്റെ ജോലി. സിനിമയില്‍ ചാന്‍സ് ചോദിച്ച് ഞാന്‍ വിളിച്ചതായിരുന്നു. അദ്ദേഹത്തെ ചെന്ന് കാണാന്‍ വേണ്ടിയിട്ടായിരുന്നു.

എവിടെയുണ്ട് എന്ന് ചോദിച്ച് അവരെ നേരില്‍ കണ്ട് സംസാരിക്കുമ്പോഴാണല്ലോ നമ്മുടെ പാഷന്‍ അവര്‍ക്ക് മനസിലാകുന്നത്.

ഞാന്‍ ചെയ്ത വര്‍ക്കുകള്‍ അദ്ദേഹത്തെ കാണിക്കാനും അടുത്തത് നിങ്ങളുടെ കൂടെ ചെയ്യാന്‍ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് പറയാനുമാണ്.

അതിന് പോലുമുള്ള സ്‌പേസ് ഇവിടെയില്ല. ഇവര്‍ ബ്ലോക്ക് ചെയ്താല്‍ നമ്മള്‍ എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യും. നമ്മള്‍ നല്ല സിനിമകള്‍ തേടി ഇറങ്ങുമ്പോള്‍ എനിക്ക് കിട്ടുന്ന അനുഭവങ്ങളാണ് ഇത്.

ഇതേ സംവിധായകന് 1000 ബേബീസിന്റെ പോസ്റ്ററും സീരീസും ഞാന്‍ അയച്ചുകൊടുത്തിട്ടുണ്ട്. എന്തെങ്കിലും ഒരു അവസരം വന്നാല്‍ വിൡക്കണം. കൂടെ കൂട്ടിയാല്‍ വലിയ ഹെല്‍പ്പാകുമെന്ന് പറഞ്ഞു. ഒന്നും ഞാന്‍ മനസില്‍ വെച്ചിട്ടില്ല.

വര്‍ഷങ്ങള്‍ക്കുശേഷം കണ്ട് ലാലേട്ടന്‍ എന്നെ വിളിച്ചിരുന്നു; വൈകാതെ എനിക്ക് അദ്ദേഹത്തെ ഒന്ന് പോയി കാണണം: ധ്യാന്‍ ശ്രീനിവാസന്‍

ഒരുപാട് ആള്‍ക്കാരില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. അതൊക്കെ മനസില്‍ കോര്‍ത്തുവെച്ച് മുന്നോട്ടുപോയാല്‍ അത് നമ്മളെ ബുദ്ധിമുട്ടിക്കും.

അത് മറന്നുകളയുക. പക്ഷേ ചിലത് നമ്മളെ ഏറെ വേദനിപ്പിക്കും. വലിയ സിനിമകള്‍ ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഡയറക്ടറാണ് ഇദ്ദേഹം.

പിന്നെ നമ്മള്‍ കോള്‍ ചെയ്യുമ്പോള്‍ ആളുടെ സിറ്റുവേഷന്‍ എന്താണ് എന്നറിയില്ലല്ലോ. ചിലപ്പോള്‍ അദ്ദേഹത്തിന്റെ എന്തെങ്കിലും വിഷമം കൊണ്ട് പറഞ്ഞതായിരിക്കും.

പക്ഷേ പറഞ്ഞത് മോശമായെന്ന് തോന്നിയിട്ട് എന്നെ ഒരിക്കല്‍ പോലും തിരിച്ചുവിളിച്ചിട്ടില്ല,’ മനു ലാല്‍ പറയുന്നു.

Content Highlight: 1000 babies fame Manulal about a director who Mis Behave