ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്റ്റൈല്‍ സൃഷ്ടിച്ചെടുത്ത സംവിധായകനാണ് അമല്‍ നീരദ്.
തുടര്‍ന്നു വന്ന സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി, ഇയോബിന്റെ പുസ്തകം, സി.ഐ.എ, വരത്തന്, ഭീഷ്മപര്‍വം തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അമല്‍ നീരദ് എന്ന സംവിധായകന്റെ റേഞ്ച് എന്താണെന്ന് കാണിച്ചു തരുന്നതായിരുന്നു.
ഇതില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ വരത്തന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു. എബിന് എന്ന ചെറുപ്പക്കാരനായി ചിത്രത്തില്‍ ഫഹദ് അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു.
മഹാനടിയിലേക്ക് ദുല്‍ഖറിനെ അന്ന് വിളിച്ചപ്പോള്‍ അവന് പറഞ്ഞ കാര്യം അതായിരുന്നു: നാഗ് അശ്വിന്
താന്‍ അനുഭവിക്കുന്ന മാനസിക സങ്കര്ഷങ്ങള്ക്കെതിരെ പ്രതികരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്ത വ്യക്തിയാണ് എബിന്.
പക്ഷെ, അത് പുറത്ത് കാണിക്കേണ്ട അവസ്ഥ യാദൃശ്ചികമായി വന്നു ചേരുന്നു. അടിച്ചമര്‍ത്തപ്പെട്ട ധാര്‍മ്മിക രോഷം ഏറെ ഭയാനകമാംവിധം പുറത്ത് വരുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
താന്‍ ചെയ്തതില്‍ ഏറെ കോംപ്ലിക്കേറ്റഡായ ഒരു കഥാപാത്രമായിരുന്നു എബിനെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. എബിന് കരയുമ്പോള്‍ പോലും ശബ്ദം പുറത്തുവരില്ലെന്നും അയാളുടെ എല്ലാ ഇമോഷന്‍സും വിത്തിന് ആണെന്നുമാണ് ഫഹദ് പറയുന്നത്.
കഥ കേള്‍ക്കാതെ ദുല്‍ഖര്‍ അഭിനയിച്ച ഏക സിനിമ അതാണ്: സൗബിന്
‘വരത്തനിലേത് തീര്‍ച്ചയായും അല്‍പ്പം ബുദ്ധിമുട്ടുള്ള റോളായിരുന്നു. എബിന് കരയുന്നത് പോലും ശബ്ദം ഒന്നും പുറത്തുവരാതെയാണ്. അയാളുടെ എല്ലാ ഇമോഷന്‍സും വിത്തിന് ആണ്.
അതുകൊണ്ട് തന്നെ ഭയങ്കര ഡിഫിക്കല്‍ട്ട് ആയിട്ടുള്ള റോളായിരുന്നു. പിന്നെ ഈ ട്രാന്സ്ഫര്മേഷന്. ഷൂട്ട് തുടങ്ങുമ്പോള്‍ ഇയാള്‍ റിയാക്ട് ചെയ്തു തുടങ്ങും എന്ന ഒരു ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അയാള്‍ എങ്ങനെ റിയാക്ട് ചെയ്യും, ഏത് ലെവലില്‍ റിയാക്ട് ചെയ്യുമെന്നത് ഷൂട്ടിന്റെ പ്രോസസില്‍ വളരെ ഓര്‍ഗാനിക് ആയിട്ട് ഉണ്ടായ ഒരു കാര്യമാണ്, ഫഹദ് പറയുന്നു.
Content Highlight: Fahad Faasil about the difficult character he did