കുരുതി എന്ന ചിത്രത്തിന് ശേഷം സാഗര്‍ സൂര്യ ഒരു ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ജോജു ജോര്‍ജിന്റെ സംവിധാനത്തിലെത്തിയ പണി.
എന്നാല്‍ കുരുതി റിലീസായപ്പോള്‍ ഇനി ഒരുപാട് അവസരങ്ങള്‍ തന്നെ തേടി വരുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും പറയുകയാണ് സാഗര്‍ സൂര്യ.
കുരുതിയില്‍ തനിക്കൊപ്പം വര്‍ക്ക് ചെയ്ത നസ് ലിന്‍ സൂപ്പര്‍സ്റ്റാര്‍ ആയപ്പോഴും ഒരു നല്ല സിനിമയ്ക്കായി പണിയിലെ കഥാപാത്രം കിട്ടുന്നത് വരെ കാത്തിരിക്കേണ്ടി വന്നെന്നാണ് സാഗര്‍ പറയുന്നത്.
ആ ചിത്രത്തിൽ അഭിനയിച്ച എല്ലാവരും ലെജൻഡ്സ്, ശരിക്കും എന്റെ ഭാഗ്യമാണ്: രമ്യ നമ്പീശൻ
ഒപ്പം നടന്‍ പൃഥ്വിരാജ് തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകളെ കുറിച്ചും ദി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാഗര്‍ സൂര്യ സംസാരിച്ചു.
ഒരു നല്ല സംവിധായകന്റെ കയ്യില്‍ കിട്ടിയാല്‍ നമുക്ക് കിട്ടാന്‍ പോകുന്ന ഒരു ഗംഭീര ആക്ടറായിരിക്കും സാഗര്‍ സൂര്യ എന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകളെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘ കുരുതിയിലേത് നല്ല പൊളി ക്രൂ ആയിരുന്നു. പൃഥ്വി, റോഷന്‍ മാത്യു, ശ്രിന്‍ധ, മാമുക്കോയ സാര്‍. ജേക്ക്‌സ് ബിജോയ് അഭിനന്ദന്‍ ചേട്ടന്‍ അങ്ങനെയുള്ള വലിയ ആളുകള്‍.
ജയറാമിന് ഇപ്പോൾ ആ കഥാപാത്രം കൊടുക്കാൻ പറ്റില്ല: മെക്കാർട്ടിൻ
എന്നേയും നസ്‌ലിനേയുമൊക്കെ രാജു ചേട്ടന് ഭയങ്കര ഇഷ്ടമായിരുന്നു. ഇവര്‍ക്കൊക്കെ നല്ല വര്‍ക്ക് കിട്ടിയാല്‍ ഗംഭീര ആക്ടേഴ്‌സ് ആയി മാറുമെന്ന് അദ്ദേഹം അഭിമുഖങ്ങളിലൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു.
നസ്‌ലിന്‍ ഇന്ന് സൂപ്പര്‍സ്റ്റാറാണ്. അവനൊപ്പം എനിക്ക് രണ്ട് പടം വര്‍ക്ക് ചെയ്യാന്‍ പറ്റി. പക്ഷേ എനിക്ക് കുരുതി കഴിഞ്ഞപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ വരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
കൊറോണ കാരണം കുരുതി തിയേറ്ററില്‍ ഇറങ്ങിയിട്ടില്ല. ഒ.ടി.ടി റിലീസായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല കുരുതിക്ക് ശേഷം ഇത്രയും മികച്ചൊരു കഥാപാത്രം കിട്ടുന്നത് പണിയിലാണ്.
അത് നന്നായി വന്നു. ജോജു ചേട്ടനോട് ഒരുപാട് സ്‌നേഹവും നന്ദിയും ഉണ്ട്,’ സാഗര്‍ സൂര്യ പറഞ്ഞു.
പണിയിലേത് വല്ലാത്തൊരു ഷേഡായിരുന്നെന്നും അത് ജനങ്ങള്‍ ഏറ്റെടുക്കുക എന്നത് വലിയ കാര്യമാണെന്നും സാഗര്‍ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Actor Sagar Surya about Kuruthi Movie and Naslen