നിങ്ങളുടെ ഫിസിക്കും ബോഡി ലാംഗ്വേജും ഞങ്ങളെപ്പോലെ തന്നെ, ഗംഭീരമായിട്ടുണ്ട്; 1000 ബേബീസ് കണ്ട് ആ പാര്‍ട്ടിക്കാര്‍ വിളിച്ചു:മനു ലാല്‍

/

നജീം കോയ സംവിധാനം ചെയ്ത 1000 ബേബീസ് എന്ന വെബ് സീരീസില്‍ ദേവന്‍ കുപ്ലേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് മനു ലാല്‍. ചിത്രത്തില്‍ ഒരു തീവ്ര വലത് നേതാവായിട്ടാണ് മനു എത്തിയത്.

പാര്‍ട്ടിയുടെ പ്രബല നേതാവായ ദേവന്‍ കുപ്ലേരി തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഉറപ്പിച്ചിരിക്കുന്ന ഘട്ടത്തില്‍ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടക്കുന്ന ചില കാര്യങ്ങളാണ് 1000 ബേബീസിന്റ ഒരു പ്രധാന എപ്പിസോഡ്.

1000 ബേബീസ് കണ്ട ശേഷം തന്നെ വിളിച്ച ഒരു രാഷ്ട്രീയ നേതാവിനെ കുറിച്ച് സംസാരിക്കുകയാണ് മനു.

കേരളത്തിലെ ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് വിളിച്ചതെന്നും അഭിനന്ദന കോളായിരുന്നെന്നും മനു പറയുന്നു.

തങ്ങളെ അതേ പോലെ തന്നെ മനു അവതരിപ്പിച്ചെന്നും ഗംഭീരമായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും അഭിമുഖത്തില്‍ മനു ലാല്‍ പറയുന്നു.

‘എനിക്ക് പാറശാലയില്‍ നിന്ന് ഇന്നൊരു കോള്‍ വന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പേടിച്ചുപോയി. മനു അല്ലേ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞു.

ആട്ടം സിനിമയില്‍ ആ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതാണ് എനിക്കും സംഭവിച്ചത്: സാന്ദ്ര തോമസ്

എനിക്ക് പാറശാലയില്‍ നിന്ന് ഒരു സുഹൃത്തുക്കള്‍ പോലും ഇല്ല. ബന്ധുക്കളും ഇല്ല. അപ്പോള്‍ എനിക്കറിയാം ഇത് അങ്ങനെ ആരോ ഒരാളാണ് എന്ന്.

ഞങ്ങള്‍ ‘ഇന്ന’ പാര്‍ട്ടിയുടെ ആള്‍ക്കാരാണ് എന്ന് പറഞ്ഞു. സീരീസ് ഞങ്ങള്‍ കണ്ടു. ഇപ്പോള്‍ എവിടെയാ ഉള്ളത് എന്ന് ചോദിച്ചു. ഞാന്‍ ഇവിടെ എറണാകുളത്ത് ഉണ്ടെന്ന് പറഞ്ഞു.

നന്നായിരുന്നു, നിങ്ങളുടെ ഫിസിക്കും ബോഡി ലാംഗ്വേജും ഞങ്ങളെപ്പോലെ തന്നെ. ഗംഭീരമായിട്ടുണ്ട്. നിങ്ങളുടെ എപ്പിസോഡ് ഞങ്ങള്‍ ശരിക്കും കണ്ടു.

ഗ്രേറ്റ് ആക്ടറും ബിഗ് സ്റ്റാറും ഉണ്ടാവുന്നത് അങ്ങനെയാണ്: ടൊവിനോ

ഇതിന്റെ ഡയറക്ടര്‍ ആരാണ് എന്ന് ചോദിച്ചു. എല്ലാവരും ഇവിടെ തന്നെ ഉള്ളവരാണ്. ഞാന്‍ എറണാകുളത്ത് വേറെ സ്ഥലത്താണ് എന്ന് പറഞ്ഞു.

ആ സമയത്ത് എന്റെ ശബ്ദം ചെറുതായൊന്ന് ഇടറിയിട്ടാണോ എന്നറിയില്ല, മോന്‍ പേടിക്കുകയൊന്നും വേണ്ട മോന്‍ ചെയ്തത് ഞങ്ങള്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടു.

ഞങ്ങള്‍ക്കെതിരെ ആണെങ്കിലും ഞങ്ങള്‍ക്ക് അത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.’ മനു ലാല്‍ പറയുന്നു.

Content Highlight: Actor manu lal about a politician call he got after 1000 babies