കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു.
ബാബുവേട്ടന്‍ പറഞ്ഞതുകൊണ്ടാണ് ആ സിനിമ ഞാന്‍ തെരഞ്ഞെടുത്തത്: വാണി വിശ്വനാഥ്
രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. ഈയിടെ ഇറങ്ങിയ രജിനികാന്ത് ചിത്രം വേട്ടയ്യനിലൂടെയും ഫഹദ് കയ്യടി നേടുകയാണ്.
ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് കുമാർ. വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രമായ അയാൾ ഞാനല്ല എന്ന സിനിമയിൽ ഫഹദ് ആയിരുന്നു നായകൻ. ഫഹദ് ഒരു നടൻ മാത്രമല്ല ഗംഭീര ഫിലിം മേക്കർ കൂടിയാണെന്ന് വിനീത് കുമാർ പറയുന്നു.
ഫഹദിനെ കുറിച്ച് ആർക്കും അറിയാത്ത കാര്യമാണ് അതെന്നും തീർച്ചയായും ഫഹദ് ഭാവിയിൽ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും വിനീത് കുമാർ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.
കസ്തൂരിമാനിലെ സാജന്‍ ജോസഫ് ആലുക്ക യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയായിരുന്നു: കുഞ്ചാക്കോ ബോബന്‍
‘ഫഹദിനെ കുറിച്ച് നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഫഹദ് ഒരു ഉഗ്രൻ ഫിലിം മേക്കറാണ്. അത് എന്തായാലും ഭാവിയിൽ വരും. ഞാൻ കാണുന്ന അഭിമുഖങ്ങളിലെല്ലാം ഫഹദ് പറയാറുള്ളത് കാണുന്നുണ്ട്, ഫഹദ് ഒരു സിനിമ സംവിധാനം ചെയ്യില്ലെന്ന്.
പക്ഷെ ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും അവൻ ഒരു സിനിമ സംവിധാനം ചെയ്യും. ഇപ്പോൾ വേണമെന്നില്ല. കാരണം അവനിപ്പോൾ അഭിനയത്തിന്റെ തിരക്കിലാണ്.
ഫഹദ് എന്ന നടന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പക്ഷെ അത് കഴിയുമ്പോൾ ഫഹദ് എന്തായാലും ഒരു സിനിമ ചെയ്യും എന്നുറപ്പാണ്,’വിനീത് കുമാർ പറയുന്നു.
Content Highlight: Vineeth Kumar About Fahad fazil