എനിക്ക് ഒരു ആശങ്കയുമുണ്ടായിരുന്നില്ല, മമ്മൂക്കയ്ക്ക് ഇത് മനസിലാകുമെന്ന് ഉറപ്പായിരുന്നു: ജിയോ ബേബി

/

കാതല്‍ സിനിമയിലേക്ക് മമ്മൂട്ടി എന്ന നടന്‍ എത്തിയതിനെ കുറിച്ചും മമ്മൂട്ടി തന്നെ ആ സിനിമയില്‍ നായകനാകണമെന്ന് തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.

കാതലിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ എന്തുകൊണ്ടാണ് ഇതിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് തോന്നിയത് എന്ന് മമ്മൂക്ക ചോദിച്ചെന്നും താന്‍ ഒരു മറുപടി അദ്ദേഹത്തിന് കൊടുത്തെന്നും ജിയോ ബേബി പറയുന്നു.

‘ കാതലിലെ മാത്യുവിന്റെ വേഷം ആര് ചെയ്താല്‍ നന്നാവുമെന്ന ചോദ്യത്തില്‍ മമ്മൂട്ടിയെന്ന പേര് ആദ്യം തന്നെ ഞങ്ങള്‍ക്കിടയില്‍ വന്നിരുന്നു.

മമ്മൂട്ടി ചെയ്താല്‍ അത് സൂപ്പറായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ടിട്ട് മമ്മൂട്ടി എനിക്ക് ഒരു മെസ്സേജ് അയച്ചിരുന്നു.

ഞാന്‍ കഥ പറഞ്ഞാല്‍ മമ്മൂക്കയുടെ ഡേറ്റ് കിട്ടില്ലെന്ന് ഉറപ്പായിരുന്നു, അദ്ദേഹത്തേയും കൂട്ടിയാണ് പോയത്: ബ്ലെസി

ഇഷ്ടപ്പെട്ടു നല്ലത് എന്നായിരുന്നു. അങ്ങനെ ഒരു കണക്ഷന്‍ മാത്രമേ ഞങ്ങള്‍ക്കിടയില്‍ ഉള്ളൂ.

അങ്ങനെ ഞാന്‍ അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു. കഥ കേള്‍ക്കാന്‍ പറ്റുമോ? പറ്റും. എപ്പോള്‍? സമയമെടുക്കും.

എത്ര സമയം എന്ന് നമുക്ക് അറിയില്ല. അങ്ങനെ ഞാന്‍ ആന്റോ ജോസഫ് എന്ന പ്രൊഡ്യൂസറുടെ അടുത്ത് സംസാരിച്ചിട്ട് ഇങ്ങനെ ഒരു പരിപാടി മമ്മൂക്കയുടെ അടുത്ത് പറയണമല്ലോ എന്ന് പറഞ്ഞു.

അതിന് ശേഷം പെട്ടെന്ന് തന്നെ മീറ്റിങ് നടന്നു. മമ്മൂക്കയുടെ അടുത്തേക്ക് ഈ കഥയുമായി പോകുമ്പോള്‍ എനിക്ക് ഒരു ആശങ്കയും ഉണ്ടായിരുന്നില്ല.

അയ്യോ പുള്ളി ഇത് എങ്ങനെ എടുക്കും. ഇങ്ങനെ ഒരു ക്യാരക്ടര്‍ ആയതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നൊന്നും ചിന്തിച്ചിട്ടില്ല. വേറെ എന്തെങ്കിലും കാരണം കൊണ്ട് പുള്ളി ചെയ്തില്ലെങ്കിലേ ഉള്ളൂ എന്ന് എനിക്ക് ഉറപ്പായിരുന്നു.

കാരണം ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു മനുഷ്യനാണ് അദ്ദേഹമെന്ന് എനിക്ക് തോന്നിയിരുന്നു. മമ്മൂക്കയെ എനിക്ക് ദൂരെ നിന്നേ അറിയുള്ളു. മമ്മൂക്ക എന്ന ആക്ടറിനെ ഈ സിനിമയ്ക്ക് വളരെ അത്യാവശ്യമാണ്.

അമ്മയുടെ പ്രസിഡന്റാവാന്‍ രാജു യോഗ്യനാണ്, പിന്നെയൊരാള്‍ ആ നടന്‍: കുഞ്ചാക്കോ ബോബന്‍

മമ്മൂക്ക എന്ന ഹ്യൂമണ്‍ ബീങ്ങിനെ കൂടി ഈ സിനിമയ്ക്ക് വേണം. അദ്ദേഹം അങ്ങനെ ഒരു മനുഷ്യനാണെന്നാണ് എന്റെ ബോധ്യം.

അതുകൊണ്ട് തന്നെ അയാള്‍ക്ക് ഈ കഥ പറഞ്ഞാല്‍ മനസിലാകുമെന്ന് ഉറപ്പുണ്ടായിരുന്നു. മനസിലാകാത്തതായി അതില്‍ ഒന്നും ഇല്ലല്ലോ.

അങ്ങനെ അദ്ദേഹം കഥ കേട്ടു. വൈ യു ചൂസ് മി എന്ന് ചോദിച്ചു. ഇതേ മറുപടി ഞാന്‍ പറഞ്ഞു.

ഞാന്‍ വിചാരിക്കുന്നത് ഈ സിനിമ സാമൂഹ്യമായി അടയാളപ്പെടുത്തുന്നതായിരിക്കുമെന്നും മമ്മൂക്കയെപ്പോലൊരാള്‍ക്ക് ഇത് മനസിലായെങ്കില്‍ ചെയ്താല്‍ നല്ലതായിരിക്കുമെന്നും പറഞ്ഞു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. കഥ കേള്‍ക്കുന്നു വീണ്ടും ഇരിക്കുന്നു. അപ്പോഴേക്കും സിനിമ കുറെ മാറി. അദ്ദേഹം കുറേ ഇന്‍പുട്‌സ് തന്നു. അപ്പോഴെല്ലാം സിനിമ കൂടുതല്‍ നന്നായിട്ടേയുള്ളൂ.

ഓസ്‌ട്രേലിയയും കാനഡയും, ഫോട്ടോയില്‍ കാണുന്നതല്ല സത്യം; രണ്ട് ദിവസം കൊണ്ട് തിരിച്ച് വീട്ടില്‍ വരാന്‍ തോന്നും: ബേസില്‍

അഞ്ച് മാസം കൊണ്ടാണ് സിനിമ ഓണ്‍ ആകുന്നത്. അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിക്കാനൊന്നും ഒരു പാടുമില്ല. അദ്ദേഹത്തിന് ഇതെല്ലാം വ്യക്തമായി അറിയാം.

ഒരുപാട് മനുഷ്യരെ അറിയാം. ഒരുപാട് വായിക്കുന്നുണ്ട്. ഒരുപാട് ഇന്‍ഫൊര്‍മേറ്റീവ് ആണ് അദ്ദേഹം. മമ്മൂക്കയെ ഡയറക്ട് ചെയ്യേണ്ട കാര്യം പോലുമുണ്ടായിരുന്നില്ല,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo Baby about mammootty and Kaathal