പുതിയ താരങ്ങള്‍ ഷൂട്ടിങ് പിക്‌നിക് പോലെയാണെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്; എനിക്ക് അങ്ങനെയല്ല: റഹ്‌മാന്‍

/

മലയാളത്തിലെ പുതിയ താരങ്ങളും പഴയ താരങ്ങളും സിനിമയെ കാണുന്ന രീതിയെ കുറിച്ചും ഒരു സിനിമ എന്നത് എത്രത്തോളം ഡിസിപ്ലിന്‍ ആവശ്യമുള്ളതാണെന്നുമൊക്കെ പറയുകയാണ് നടന്‍ റഹ്‌മാന്‍.

എത്ര വലിയ താരങ്ങളായാലും അവര്‍ കൃത്യ സമയത്ത് ഷൂട്ടിങ് സെറ്റിലെത്തുമായിരുന്നെന്നും സിനിമയില്‍ അത്ര ഡെഡിക്കേറ്റഡ് ആയിരുന്നു അവരെല്ലാമെന്നും റഹ്‌മാന്‍ പറയുന്നു.

പുതിയ ചില താരങ്ങള്‍ സിനിമ ഷൂട്ട് പിക്‌നിക് പോയപോലെ ആയിരുന്നെന്നൊക്കെ പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അത്ഭുതമാണ് തോന്നാറെന്നും റഹ്‌മാന്‍ പറയുന്നു.

ആ ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ പാടുപെട്ടു, അതോടെ ഇനി അഭിനയിക്കാനില്ലെന്ന് ഉറപ്പിച്ചു: സാന്ദ്രാ തോമസ്

അത്ര ഡിസിപ്ലിന്‍ഡ് അല്ലാത്ത കലാകാരന്‍മാര്‍ അന്നും ഉണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു റഹ്‌മാന്റെ മറുപടി.

‘ എന്റെ അറിവില്‍ അങ്ങനെ അച്ചടക്കമില്ലാത്ത നടന്മാര്‍ ആരുമുണ്ടായിരുന്നില്ല. മമ്മൂട്ടിയാകട്ടെ, മോഹന്‍ലാല്‍ ആകട്ടെ, തിലകന്‍ സാര്‍ ആകട്ടെ, വേണു ചേട്ടനാകട്ടെ, മധു സാറാകട്ടെ പ്രേം നസീര്‍, ജോസ് പ്രകാശ് ശിവാജി ഗണേശന്‍, നമ്പ്യാര്‍സാര്‍ ഇവര്‍ എല്ലാവരും ആറ് മണി എന്നൊരു സമയം ഉണ്ടെങ്കില്‍ സെറ്റില്‍ എത്തിയിരിക്കും.

ഇവരൊക്കെ വലിയ വലിയ സൂപ്പര്‍ സ്റ്റാറുകള്‍ ആണ്. ഇവര്‍ രാത്രി നേരത്തെ കിടന്ന് ഉറങ്ങും രാവിലെ ഡെഡിക്കേറ്റഡായി കൃത്യം ആറ് മണിക്ക് സെറ്റില്‍ എത്തും. അങ്ങനെ ആയിരുന്നു,’ റഹ്‌മാന്‍ പറയുന്നു.

കല്‍പ്പനയേയും എന്നേയും രണ്ടും വഴിക്ക് ആക്കിയത് അവരാണ്, എന്നെങ്കിലും മടങ്ങിവരുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു: അനില്‍

സിനിമ എന്നത് കോംപ്ലിക്കേറ്റഡ് തന്നെയാണ്. പുതിയ നടന്മാര്‍ ഒക്കെ വരുമ്പോള്‍ അവര്‍ സിനിമ ഒരു ഫാമിലി പോലെയെന്നും പിക്‌നിക് പോലെയെന്നുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.

എന്റെ ഇത്രയും കാലത്തെ അനുഭവത്തില്‍ അങ്ങനെ തോന്നിയിട്ടേ ഇല്ലേ. ഷൂട്ടിന് പോകുമ്പോള്‍ അത് പിക്‌നിക്കായിട്ട് ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല,’ റഹ്‌മാന്‍ പറയുന്നു.

Content Highlight: Actor Rahman about Actors discipline on Movie Set