പണ്ടത്തെ നായികമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള നായികമാര്‍ വളരെ ബോള്‍ഡാണെന്ന് നടി വാണി വിശ്വനാഥ്.
തങ്ങളുടെയൊന്നും കാലത്ത് പറയാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോഴത്തെ തലമുറയിലുള്ള ആള്‍ക്കാര്‍ പറയാന്‍ തയ്യാറാകുന്നുണ്ടെന്നും വാണി വിശ്വനാഥ് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
മലയാള സിനിമയിലെ ഇപ്പോഴത്തെ ഹീറോയിന്‍സ് അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന കൂട്ടത്തില്‍ തന്നെയാണ്. ആരും ഒന്നും ഒളിച്ചുപറയുന്നതായി കണ്ടിട്ടില്ല.
ഞങ്ങളുടെ സമയത്തൊക്കെ പിന്നേയും അതുണ്ട്. ഇപ്പോള്‍ എല്ലാവരും ബോള്‍ഡായല്ലോ. സിനിമയിലെ ക്യാരക്ടേഴ്‌സിനെക്കാളും ഇപ്പോഴത്തെ നായികമാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ബോള്‍ഡാണ്.
അവര്‍ സോഫ്റ്റ് ക്യാരക്ടര്‍ അഭിനയിച്ചാലും ജീവിതത്തില്‍ പലരും ബോള്‍ഡാണ്. അത് ഇപ്പോഴുള്ള നായികമാരുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള നായകന്‍മാരുടേയും നായികമാരുടേയും കൂടെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,’ വാണി വിശ്വനാഥ് പറഞ്ഞു.
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കാനുള്ള പേടിയെ കുറിച്ചും വാണി അഭിമുഖത്തില്‍ സംസാരിച്ചു.
‘ ഇവരുടെ കൂടെയൊക്കെ അഭിനയിക്കുമ്പോള്‍ തന്നെ പേടിയാണ്. എന്നാല്‍ സ്റ്റാര്‍ട് ക്യാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ ഞാന്‍ എല്ലാം മറക്കും. ലാലേട്ടന്റേയും മമ്മൂക്കയുടേയും കൂടെ അഭിനയിക്കുമ്പോഴൊക്കെ ഉള്ളില്‍ പേടിയുണ്ട്.
നോര്‍ത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ ഞാന്‍ അറിയപ്പെടാന്‍ കാരണം ആ സൂപ്പര്‍സ്റ്റാര്‍: സൂര്യ
സ്റ്റാര്‍ട് ക്യാമറ പറയുമ്പോള്‍ ഞാന്‍ എല്ലാം മറക്കും. 25ാം നിലയില്‍ നിന്ന് ചാടാന്‍ പറഞ്ഞാലും ചാടും. പക്ഷേ സിനിമയിലെ ബോള്‍ഡ്‌നെസ് ഒന്നും എനിക്ക് യഥാര്‍ത്ഥ ജീവിതത്തിലില്ല.
ഒരുപാട് സോഫ്റ്റുമല്ല. എന്നാല്‍ അത്ര് ബോള്‍ഡുമല്ല. സിനിമയില്‍ കാണുന്ന ബോള്‍ഡ്‌നെസ് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല,’ വാണി പറഞ്ഞു.
Content Highlight: Vani Viswanath about Boldness of New Genaration Actress