മലയാള സിനിമയിലെ യുവ നടന്മാരില്‍ സ്വയം വഴിവെട്ടി വന്നവന്‍ അവന്‍ മാത്രമാണ്: ധ്യാന്‍

/

മലയാളത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനെ കുറിച്ചും സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍സിപിരേഷനാകുന്ന ഒരു വ്യക്തിയെ കുറിച്ചും സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

നെപ്പോ കിഡ്‌സ് അല്ലാതെ സ്വപ്രയത്‌നം കൊണ്ട് മാത്രം സിനിമയിലെത്തിയ ടൊവിനോ, ബേസില്‍, നിവിന്‍ പോളി എന്നിവരെ കുറിച്ചായിരുന്നു ധ്യാന്‍ സംസാരിച്ചത്.

എന്നാല്‍ നിവിനും ബേസിലിനും ഒരു പരിധി വരെ വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്റെ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അത്തരത്തില്‍ ഒരു പിന്തുണയുമില്ലാതെ കയറിവന്ന ആള്‍ ടൊവിനോ തോമസ് ആണെന്നും ധ്യാന്‍ പറയുന്നു.

‘എല്ലാം കയ്യിലുള്ളവര്‍ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാല്‍ മതി ഇവരുടെ വാക്കുകളെ’ : ശാരദക്കുട്ടി

സിനിമയിലേക്ക് വരാനാഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്ക് പ്രചോദനമാണ് ടൊവിയുടെ കരിയര്‍ എന്നും ധ്യാന്‍ പറഞ്ഞു.

‘നെപ്പോ കിഡ്‌സ് അല്ലാതെ വന്ന കുറച്ചാള്‍ക്കാരാണ് ടൊവി, നിവിന്‍ ചേട്ടന്‍, ബേസില്‍ ഇവരെല്ലാം. ഇപ്പോള്‍ മെയിന്‍ സ്ട്രീം നടന്മാരാണ് അവര്‍. എന്നുവെച്ചാല്‍ വലിയ സിനിമകള്‍ ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍സ്.

അതുകൊണ്ട് തന്നെ ഇവരുടെ ഹാര്‍ഡ് വര്‍ക്ക് നമുക്ക് മനസിലാകും. ഇപ്പോള്‍ നിവിന്‍ ചേട്ടന് പോലും ഒരു പരിധി വരെ ഏട്ടന്‍ ഒരു സപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്, ത്രൂ ഔട്ട് കരിയറില്‍.

ബേസിലിനും ഏട്ടന്‍ സപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. കുഞ്ഞിരാമായണം ചെയ്യുമ്പോഴും ആദ്യ പടത്തില്‍ അസിസ്റ്റ് ചെയ്യുമ്പോഴുമൊക്കെ. ബേസിലിന്റെ ജേര്‍ണി ഭയങ്കര എളുപ്പമായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. ഒരാളുണ്ടായിരുന്നു എന്നാണ്.

ഈ ചെറിയ പയ്യന്‍ നിങ്ങളെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നതെന്ന് അവര്‍; അതുകൊണ്ടാണ് അവന് ഡേറ്റ് കൊടുത്തതെന്ന് മമ്മൂക്ക

നിവിന്‍ ചേട്ടനും ഒരാളുണ്ടായിരുന്നു. എന്നാല്‍ ടൊവിയുടെ ജേര്‍ണി അങ്ങനെയല്ല. ടൊവി അസിസ്റ്റന്റായി തുടങ്ങി, ജൂനിയര്‍ ആര്‍ടിസ്റ്റായി വന്ന് വെച്ചടി വെച്ചടി അവന്‍ കയറി വന്നതാണ്.

അത്തരത്തില്‍ അവന്റെ കരിയര്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

ഒരാള്‍ കരിയര്‍ അങ്ങനെ ബില്‍ഡ് ചെയ്ത് വരിക, അവന്‍ അതിന് വേണ്ടി ചെയ്ത പി.ആര്‍ വര്‍ക്ക്, സെല്‍ഫ് മാര്‍ക്കറ്റിങ്, അവന്‍ അവന്റെ ബോഡി മെയിന്റെയ്ന്‍ ചെയ്യുന്നത്.

ഇതൊക്കെ ഇന്നത്തെ കാലത്ത് ഭയങ്കര ഇംപോര്‍ട്ടന്റാണ്. നമ്മളൊക്കെ ഇന്‍ഡ്ട്രിക്ക് ഉള്ളില്‍ ഉള്ള ആളുകളാണ്.

ഒരു ഔട്ട് സൈഡറെ സംബന്ധിച്ച്, അല്ലെങ്കില്‍ പുറത്തുള്ള ഒരാളെ സംബന്ധിച്ച് മുന്നോട്ട് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടൊവി വലിയ ഇന്‍സ്പിരേഷനാണ്,’ ധ്യാന്‍ പറഞ്ഞു.

Content Highlights: Tovino Thomas is  the real Rising Star says Dhyan Sreenivasan