അഭിനയത്തില്‍ ഏറ്റവും ശക്തമായ കാര്യങ്ങളില്‍ ഒന്നാണ് കണ്ണ്: മോഹന്‍ലാല്‍

/

കണ്ണുകളും കൈവിരലുകള്‍ പോലും അഭിനയിക്കുന്ന നടന്മാരെ കുറിച്ച് ആരാധകര്‍ വാചാലരാകാറുണ്ട്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ട ഒരു ആക്ടര്‍ മോഹന്‍ലാലാണ്.

പല സിനിമകളിലേയും മോഹന്‍ലാലിന്റെ കണ്ണുകള്‍ കൊണ്ടുള്ള പല എക്‌സ്പ്രഷന്‍സുകളും ഇന്ന് സോഷ്യല്‍മീഡിയയില്‍ മാഷപ്പായും പലതരം കട്ടുകളായും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

അടുത്തിടെ മോഹന്‍ലാലിനുള്ള ബര്‍ത്ത് ഡേ ട്രിബ്യൂട്ടായും അദ്ദേഹത്തിന്റെ ഗള്‍ഫിലെ ഒരു ഷോയില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായിരുന്നു.

പ്രണയവും വിരഹവും പ്രതികാരവും സഹാനുഭൂതിയും ഭയവും എന്ന് വേണ്ട എത് വികാരവും കണ്ണുകളില്‍ കൂടി എക്‌സ്പ്രസ് ചെയ്യുന്ന മോഹന്‍ലാലിന്റെ പഴയ സിനിമകള്‍ ഇന്നും ആരാധര്‍ക്ക് ഏറെയാണ്.

ആ സെറ്റില്‍ നിന്നും എന്നെ പറഞ്ഞുവിടുകയായിരുന്നു, പോകാന്‍ മനസുണ്ടായിരുന്നില്ല: മീര ജാസ്മിന്‍

അഭിനയത്തില്‍ കണ്ണുകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. അഭിനനയത്തില്‍ ഏറ്റവും ശക്തമായ കാര്യങ്ങളില്‍ ഒന്നാണ് കണ്ണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

‘കഥകളിയായാലും ഡാന്‍സ് ഫോമിലും എല്ലാത്തിലും കൂടുതല്‍ എക്‌സ്പ്രസ് ചെയ്യുന്നത് കണ്ണിലാണല്ലോ. അഭിനയത്തില്‍ ഏറ്റവും ശക്തമായ കാര്യങ്ങളില്‍ ഒന്നാണ് കണ്ണുകള്‍.

അത് നമ്മള്‍ സംസാരിക്കുമ്പോഴോ അല്ലാതെയോ കരയുകയോ ചിരിക്കുകയോ ചെയ്യുമ്പോഴൊക്കെ ഓരോ തരത്തല്‍ ഉപയോഗിക്കുന്നുണ്ട്. സാധാരണ മനുഷ്യര്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുമ്പോഴൊക്കെ കണ്ണുകള്‍ സംസാരിക്കുന്നുണ്ട്.

ഭര്‍ത്താവ് പോലും എന്നെ കംപല്‍ ചെയ്തിട്ടില്ല, പക്ഷേ എനിക്ക് അത് വേണമെന്ന് തോന്നി: ഉര്‍വശി

പക്ഷേ സിനിമയില്‍ ഇത് എത്രയോ മാഗ്നിഫൈ ചെയ്താണ് കാണുന്നത്. അതുകൊണ്ടാണ് ക്ലോസ് അപ്പ് ഷോട്ടുകള്‍ക്ക് ഇത്രയും പ്രധാന്യമുള്ളത്.

അത് കറക്ട് സമയം മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അത് അരോചകമായി മാറും. അത് തീര്‍ച്ചയായും ഡയറക്ടറുടേയും എഡിറ്ററുടേയും ബ്രില്യന്‍സ് ആണ്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal about Eyes and Acting