നിങ്ങള്‍ എന്തിനാ ഞാനാണ് ടീം ലീഡറെന്ന് പറഞ്ഞതെന്ന് ടൊവി; നിനക്ക് ഈഗോ അടിക്കാതിരിക്കാനെന്ന് ഞാന്‍

/

വിദേശ രാജ്യങ്ങളില്‍ ഷൂട്ടിങ്ങിനും സ്‌റ്റേജ് ഷോകള്‍ക്കുമായി പോകുമ്പോള്‍ ഇംഗ്ലീഷ് ഭാഷ അറിയാതെ കഷ്ടപ്പെട്ടുപോയതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അസീസ് നെടുമങ്ങാട്.

ഒരു തവണയല്ല പല തവണ അമേരിക്കയിലും മറ്റും പോയപ്പോള്‍ എയര്‍പോര്‍ട്ടിലൊക്കെ വെച്ച് പണി കിട്ടിയിട്ടുണ്ടെന്നും അസീസ് പറയുന്നു.

ഒരിക്കല്‍ നടന്‍ ടൊവിനോയുമായി ഇസ്രഈലിലേക്ക് നടത്തിയ ഒരു യാത്രയില്‍ ടൊവിയെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെട്ടെന്നും അന്ന് ടൊവിക്ക് പണി കിട്ടിയെന്നും അസീസ് നെടുമങ്ങാട് പറയുന്നു.

‘ എനിക്ക് കാനില്‍ പോകാന്‍ ഒരു അവസരമുണ്ടായിരുന്നു. അവിടെ ഉള്ളവര്‍ക്ക് ശരിക്കും പറഞ്ഞാല്‍ ഇംഗ്ലീഷ് അറിയില്ല. കനി എന്നോട് പറഞ്ഞിട്ടുണ്ട് ചേട്ടാ അവിടെയുള്ള ഒരു മനുഷ്യന് ഇംഗീഷ് അറിയില്ല എന്ന്.

എനിക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ….; ലാല്‍ ജോസ്

ഞാന്‍ അവിടെ പോയിരുന്നെങ്കില്‍ രാജാവായേനെ. പോവാതിരുന്നത് മണ്ടത്തരമായിപ്പോയി. അമേരിക്കയില്‍ പോകുമ്പോള്‍ റിസപ്ഷനിലൊക്കെ നില്‍ക്കുമ്പോള്‍ തമിഴും ഹിന്ദിയും വരെ നാവില്‍ വരും. ഇംഗ്ലീഷ് ഒരക്ഷരം വരില്ല. ക്യാ….എന്നൊക്കെ ചോദക്കും. ആമ എന്നൊക്കെ പറഞ്ഞുപോകും.

അമേരിക്കയില്‍ നമ്മുടെ എറണാകുളം പോലെ പല ശൈലിയാണ്. പല രാജ്യക്കാരുണ്ട്. കൃത്യമായ ഒരു ഇംഗ്ലീഷ് അവിടെ ഇല്ലെന്നാണ് പറയുക.

ഒരു ദിവസം ഇംഗീഷ് മാത്രം അറിയാവുന്നവരുടെ ഇടയിലായിപ്പോയി. ഒന്നും ചെയ്യാനില്ല. സായിപ്പ് ഇങ്ങനെ നോക്കി. പാസ്‌പോര്‍ട്ട് കൊടുത്തു. എന്തോ കമ്പ്യൂട്ടറില്‍ അടിച്ചു.

ഞാന്‍ വൈറ്റ് ഷര്‍ട്ടാണ് ഫുള്‍ കൈ. ഇന്‍സേര്‍ട്ടൊക്കെ ചെയ്ത് മാന്യനായി നില്‍ക്കണം എന്ന് സുരാജേട്ടന്‍ പറഞ്ഞു തന്ന കോഡാണ്.

അങ്ങനെ സായിപ്പ് എന്തോ ചോദിച്ചു. എനിക്ക് ഒന്നും മനസിലായില്ല. മലയാളം മലയാളം എന്ന് ഞാന്‍. വാട്ട് മാന്‍….. ലാംഗ്വേജ് അറിഞ്ഞൂടാന്ന് പറയാന്‍ പോലും എനിക്ക് അറിഞ്ഞൂടാ..

സ്‌ത്രൈണ ഭാവമുള്ള, ബാല്യവും കൗമാരവും കൈവിടാത്ത മുഖം: ലേഡീസ് കുടപിടിച്ചായിരുന്നു ലാലിന്റെ ആ വരവ്: ഫാസില്‍

യുവര്‍ ലാംഗ്വേജ് എന്ന് ചോദിച്ചു. മലയാളം എന്ന് പറഞ്ഞതും പുള്ളി അവിടുന്ന് എണീറ്റ് ഒരു ചേച്ചിയേയും വിളിച്ച് വന്നു. നേരത്തെ ചോദിച്ച ചോദ്യം മനസിലായോ എന്ന് ചോദിച്ചു.

നിങ്ങള്‍ക്ക് അമേരിക്കയില്‍ പോയാല്‍ നല്ല അവസരങ്ങള്‍ കിട്ടും. അവിടെ നില്‍ക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇല്ല എനിക്ക് ഒരു താത്പര്യവുമില്ല. എനിക്ക് ഇംഗീഷ് അറിഞ്ഞുകൂടാ മലയാളമേ അറിയൂ.

ഞാന്‍ കേരളത്തില്‍ നിന്നോളാം എന്ന് പറഞ്ഞപ്പോള്‍ വെരിഗുഡ് എന്ന് പറഞ്ഞ് അപ്പോ തന്നെ സായിപ്പ് വിസ അടിച്ചു തന്നു.

അതുപോലെ ഞാന്‍ ഇസ്രഈലില്‍ പോയി. എന്നോട് ഓരോന്ന് ചോദിക്കുകയാണ്. യുവര്‍ ടീം ലീഡര്‍ എന്ന് ചോദിച്ചു. ഞാന്‍ വേഗം ടൊവിനോ തോമസ് എന്ന് പറഞ്ഞു.

ടീം ലീഡര്‍ നീയല്ലേ നിന്നെ വിളിക്കുന്നെന്ന് ഞാന്‍ ടൊവിയോട് പറഞ്ഞു. എന്നെ അവര്‍ അപ്പോള്‍ തന്നെ പറഞ്ഞുവിട്ടു. ടൊവിയോ നാല് മണിക്കൂര്‍ ചോദ്യം ചെയ്തു.

ഞാന്‍ അഭിനയിച്ച മലയാളം സിനിമകളൊന്നും സൂപ്പര്‍ഹിറ്റ് ആയിട്ടില്ല: അപര്‍ണ ദാസ്

ടൊവി തിരിച്ചുവന്നിട്ട് നിങ്ങള്‍ എന്തിനാ ഞാന്‍ ടീം ലീഡര്‍ ആണെന്ന് പറഞ്ഞത് എന്ന് ചോദിച്ചു. അത് പിന്നെ ഞാനാണ് ലീഡര്‍ എന്ന് പറഞ്ഞാല്‍ നിനക്ക് ഈഗോ അടിക്കൂലെ എന്ന് ചോദിച്ചു (ചിരി).

മഹേഷ് മിമിക്‌സുണ്ട് വേറെ നമ്മുടെ ആള്‍ക്കാരൊക്കെയുണ്ട്. അവരുടെ മുന്നില്‍ വെച്ച് ഞാനാ ടീം ലീഡര്‍ എന്ന് പറഞ്ഞാല്‍ ടൊവിക്ക് വിഷമം വരില്ലേ..ഇവിടുത്തെ ഹീറോ അല്ലേ..പാവം ടൊവി തകര്‍ന്ന് തരിപ്പണം ആയിട്ടാണ്് അവന്‍ തിരിച്ചുവന്നത്,’ അസീസ് പറഞ്ഞു.

Content Highlight: Actor Azees Nedumangad about his foreign funny trip and tovino thomas