ആ സിനിമ കണ്ട് ഞാന്‍ തരിച്ചിരുന്നു പോയി, ഔട്ട്‌സ്റ്റാന്‍ഡിങ് : പൃഥ്വിരാജ്

/

കോവിഡിന് ശേഷം മലയാള സിനിമയെ സംബന്ധിച്ച് മാറ്റത്തിന്റെ സമയമാണ്. ഇന്ത്യയില്‍ തന്നെ മികച്ച സിനിമകള്‍ ഇറങ്ങുന്ന ഇന്‍ഡസ്ട്രിയായി മലയാളം മാറിക്കഴിഞ്ഞു.

മറ്റു ഭാഷകളിലുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് മലയാളം ഇന്‍ഡസ്ട്രിയെ ഉറ്റുനോക്കുന്നത്.

ഏവരും വളരെ പ്രതീക്ഷയോടെ എക്കാലത്തും ഉറ്റുനോക്കിയിരുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിയൊക്കെ നിലനില്‍പ്പിനായി കഷ്ടപ്പെടുന്ന സമയത്താണ് മലയാളം മികച്ച സിനിമകള്‍ ഉണ്ടാക്കി പേരെടുക്കുന്നത്.

ഒരുപിടി മികച്ച നടന്മാരും ടെക്‌നീഷ്യന്‍മാരും സംവിധായകരും ചേര്‍ന്ന് മലയാള സിനിമയെ അതിന്റെ നല്ല നാളുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ്.

നസ്രിയയെ വെച്ച് പ്ലാന്‍ ചെയ്ത സിനിമയായിരുന്നു, നല്ല കഥ കിട്ടിയാല്‍ ഇനിയും സംഭവിക്കും: ബേസില്‍

മലയാളത്തില്‍ മാത്രമല്ല എല്ലായിടത്തും നല്ല സിനിമകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണ് ഇതെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. ഒരു ഫ്രഞ്ച് സിനിമ കണ്ട് താന്‍ തരിച്ചിരുന്ന് പോയതിനെ കുറിച്ചും താരം പറയുന്നു.

‘ലോക സിനിമകളൊക്കെ നമ്മള്‍ കാണുന്നത് നല്ലതാണ്. എല്ലായിടത്തും ആളുകള്‍ മികച്ച സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്. മികച്ച വര്‍ക്കുകള്‍ പുറത്തിറങ്ങുന്നുണ്ട്.

ഞാന്‍ ഈയിടെയാണ് അധീന എന്ന ഒരു സിനിമ കാണുന്നത്. തരിച്ചിരുന്നു പോയി. അത്രയ്ക്ക് ഗംഭീര പടമായിരുന്നു. ഫ്രഞ്ച് സിനിമയാണ്. നെറ്റ്ഫ്‌ലിക്‌സിലുണ്ട് എല്ലാവരും കാണണം.

വിവാഹശേഷം അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല, അത് അവര്‍ അങ്ങ് തീരുമാനിച്ചതാണ്: നസ്രിയ

എന്നോട് ആ സിനിമയെ കുറിച്ച് പറയുന്നത് മറ്റൊരാളാണ്. ഔട്ട്സ്റ്റാന്‍ഡിങ് പീസ് ഓഫ് സിനിമയാണത്. അത് കാണുന്നത് നല്ലതാണ്. അത് കണ്ടിട്ട് പക്ഷെ അത് പോലൊരു സിനിമ എടുക്കാന്‍ നില്‍ക്കരുത്,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Actor prithviraj about a French Movie