എംപുരാന്‍ മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രൊജക്ട്: ഇന്ദ്രജിത്ത്

/

മലയാള സിനിമ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ പ്രോജക്ട് ആണ് എംപുരാനെന്ന് നടന്‍ ഇന്ദ്രജിത്ത്. വിദേശ ലൊക്കേഷനുകളിലടക്കം ഒട്ടേറെ സ്ഥലത്ത് ഷൂട്ടിങ്ങ് നടന്നെന്നും സിനിമയുടെ സാങ്കേതിക വശങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് എംപുരാന്‍ തിയറ്ററിലെത്തുകയെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

എംപുരാന്റെ കാര്യത്തില്‍ പൃഥ്വിരാജിനുള്ള കാഴ്ചപ്പാടിനെ കുറിച്ചും ഇന്ദ്രജിത്ത് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

‘എംപുരാന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതിനായി ഞാന്‍ ഇപ്പോള്‍ മുംബൈയിലാണ്. ഓരോ ഷോട്ടും എപ്രകാരമായിരിക്കണമെന്നു വ്യക്തമായ കാഴ്ചപ്പാടുള്ള സംവിധായകനാണ് പൃഥ്വിരാജ്.

അദ്ദേഹത്തിന്റെ സ്‌കിന്‍ ടോണൊന്നും വേറെ ആരിലും കണ്ടിട്ടില്ല; മേക്കപ്പിടാതെ തന്നെ സുന്ദരനായി തോന്നിയ ആര്‍ടിസ്റ്റിനെ കുറിച്ച് രഞ്ജിത്ത് അമ്പാടി

മലയാള സിനിമ കണ്ടിട്ടുള്ളതില്‍വച്ച് വലിയൊരു പ്രോജക്ട് കൂടിയാണിത്. വിദേശ ലൊക്കേഷനുകളിലടക്കം ഒട്ടേറെ സ്ഥലത്ത് ഷൂട്ടിങ്ങുണ്ടായിരുന്നു.

സിനിമയുടെ സാങ്കേതിക വശങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് എംപുരാന്‍ തിയറ്ററിലെത്തുക,’ ഇന്ദ്രജിത്ത് പറഞ്ഞു.

സിനിമയിലെ സ്വപ്‌നങ്ങള്‍ എന്താണെന്ന ചോദ്യത്തിന് സംവിധാനം, നിര്‍മാണം ഇതെല്ലാം തന്നെയാണ് സ്വപ്‌നങ്ങള്‍ എന്നായിരുന്നു ഇന്ദ്രജിത്തിന്‍രെ മറുപടി.

‘മള്‍ട്ടി ടാസ്‌കിങ് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍. അതുകൊണ്ട് ഇപ്പോള്‍ ശ്രദ്ധിക്കുന്നത് അഭിനയത്തില്‍ മാത്രമാണ്. സമയമെടുത്ത് ഓരോ മേഖലയിലേക്കുമെത്തും.

മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോ കഥാപാത്രം മമ്മൂക്കയുടേത്: സഞ്ജു ശിവറാം

ഞാന്‍ പഠിച്ചിറങ്ങുന്ന സമയത്ത് ആകെ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ ഡോക്ടറാകുക. അല്ലെങ്കില്‍ എന്‍ജിനീയറാവുക. എനിക്ക് ഫിസിക്‌സും ഗണിതവുമെല്ലാം ഇഷ്ടമായിരുന്നു. അങ്ങനെ എന്‍ജിനീയറിങ് പഠിച്ചു.

ഒരു വര്‍ഷത്തോളം ചെന്നൈയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തോന്നാറുണ്ട്, എന്തിനാണ് നാലു വര്‍ഷം എന്‍ജിനീയറിങ് പഠിക്കാന്‍ കളഞ്ഞതെന്ന്.

ഇന്നത്തെപ്പോലെ അന്ന് അവസരങ്ങളുണ്ടായിരുന്നെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലും പഠിക്കുമായിരുന്നു. സിനിമയെക്കുറിച്ചുതന്നെ പഠിക്കുമായിരുന്നു. സംവിധാനം, നിര്‍മാണം ഇതെല്ലാമാണ് സിനിമയിലെ സ്വപ്‌നങ്ങള്‍,’ ഇന്ദ്രജിത്ത് പറയുന്നു.

Content Highlight: Actor Indrajith about Empuraan