തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. ബാല്യകാലസുഹൃത്ത് ആന്റണി തട്ടില്‍ ആണ് വരനെന്നാണ് സൂചന.
വിവാഹക്കാര്യം ഔദ്യോഗികമായി കീര്‍ത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
താന്‍ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ ഒരു അഭിമുഖത്തില്‍ കീര്‍ത്തി നല്‍കിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീര്‍ത്തിയുടെ മറുപടി.
കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി സുഹൃത്തുക്കളാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്.
ഹൈസ്‌കൂള്‍ പഠനകാലത്താണ് കീര്‍ത്തി ആന്റണിയുമായി പരിചയത്തിലാകുന്നത്. നിലവില്‍ ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ്.
ദുബായിലുള്ള ഒരു വ്യവസായിക്കൊപ്പമുള്ള കീര്‍ത്തി സുരേഷിന്റെ ചിത്രം പുറത്തുവന്നതോടെയായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍, ഇത് തന്റെ സുഹൃത്താണെന്നും വെറുതേ അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നുമായിരുന്നു നടി അന്ന് പ്രതികരിച്ചത്.
വരുംദിവസങ്ങളില്‍ വിവാഹവാര്‍ത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
എംപുരാന്‍ മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രൊജക്ട്: ഇന്ദ്രജിത്ത്
സിനിമ നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് ബാലതാരമായാണ് സിനിമയിലെത്തുന്നത്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്.
മലയാളം, തമിഴ്, തെലുഗു സിനിമകളില്‍ സജീവമാണ് താരം. മഹാനദിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു.
ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.
Content Highlight: Media Report on Keerthy Suresh Marriage