നമ്മളിന് ശേഷം ചെയ്ത സിനിമകളൊന്നും വര്‍ക്ക് ഔട്ട് ആയില്ല, കണ്‍ഫ്യൂസ്ഡ് ആയിപ്പോയി: സിദ്ധാര്‍ത്ഥ് ഭരതന്‍

/

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സിദ്ധാര്‍ത്ഥ്.

നമ്മള്‍ സൂപ്പര്‍ഹിറ്റായി മാറിയെങ്കിലും പിന്നീടങ്ങോട്ട് മികച്ച സിനിമകള്‍ സിദ്ധാര്‍ത്ഥിനെ തേടിയെത്തിയിരുന്നില്ല.

ഭ്രമയുഗം പോലുള്ള സിനിമയിലൂടെ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നിലെ നടന്റെ കാലിബര്‍ സിദ്ധാര്‍ത്ഥ് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തു. ഒപ്പം തന്നെ ഒരു മികച്ച സംവിധായകനായും സിദ്ധാര്‍ത്ഥ് പേരെടുത്തു.

നമ്മള്‍ എന്ന സിനിമയ്ക്ക് ശേഷം കരിയറിലും ജീവിതത്തിലും വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

‘തക്കേദിലേ’; താഴത്തില്ല എന്ന് എല്ലായിടത്തും പറയേണ്ടെന്ന് ഞാന്‍ പറഞ്ഞതാ, അവര്‍ സമ്മതിച്ചില്ല: ജിസ് ജോയ്

‘നമ്മളില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ആകെ 19 വയസേയുള്ളൂ. തെറിച്ചു നടക്കുന്ന പ്രായമാണ് ഈ സീരിയസ്‌നെസ് ഒന്നും അന്നില്ല.

ഈ ഓഫര്‍ അന്ന് കിട്ടിയപ്പോള്‍ നിരസിക്കാന്‍ ഒരു ബുദ്ധിമുട്ടായി. പലരും ഒരു ചാന്‍സിന് വേണ്ടി കഷ്ടപ്പെടുന്ന സമയത്ത് നമ്മള്‍ അത് നിരസിക്കുന്നത് ശരിയല്ലെന്ന് തോന്നി.

അന്ന് ആക്ട് ചെയ്യണമെന്നൊന്നും പ്ലാന്‍ ഉണ്ടായിരുന്നില്ല. സിനിമ ഇഷ്ടമായിരുന്നു. എന്റെ പെങ്ങളുടെ വിവാഹസമയത്താണ് എന്നെ കണ്ട കമല്‍സാര്‍ ഈ സിനിമയിലേക്ക് വിളിക്കുന്നത്.

ആക്ടര്‍ ആയിട്ട് നമ്മളെ മോള്‍ഡ് ചെയ്യണമെന്നൊന്നും ഉണ്ടായിരുന്നില്ല. നമ്മള്‍ സിനിമ റിലീസായ ശേഷം ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി.

അതെനിക്ക് ഒരു പുതിയ കാര്യമായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു പരിപാടി ഇതിനകത്ത് ഉണ്ടെന്ന് മനസിലായത്.

ആ റെഗഗനിഷന്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആക്ടിങ് എന്നാല്‍ നോക്കാമെന്ന ലൈനിലായി. നമ്മളിന് ശേഷം കുറച്ച് പടങ്ങള്‍ ചെയ്‌തെങ്കിലും അതൊന്നും വലിയ സക്‌സസുകള്‍ ആയിരുന്നില്ല.

മാത്രമല്ല അതൊരു കണ്‍ഫ്യൂസിങ് ഏജ് കൂടിയായിരുന്നു.

ഇത് തന്നെയാണോ എന്റെ കരിയര്‍ അതോ വേറെ വല്ലതുമാണോ എന്നൊക്കെയുള്ള തോന്നല്‍. പിന്നീടും കുറച്ച് പടങ്ങള്‍ ചെയ്തു. ആ പിരീഡില്‍ ഞാന്‍ ചെയ്ത ഏറ്റവും ഒടുവിലത്തെ പടമായിരുന്നു രസികന്‍.

‘തക്കേദിലേ’; താഴത്തില്ല എന്ന് എല്ലായിടത്തും പറയേണ്ടെന്ന് ഞാന്‍ പറഞ്ഞതാ, അവര്‍ സമ്മതിച്ചില്ല: ജിസ് ജോയ്

അവിടെ വെച്ച് ഞാന്‍ ഒരാളെ പരിചയപ്പെട്ടു. രാജീവ് രവി. ഞങ്ങള്‍ പെട്ടെന്ന് കണക്ടായി. ഞാന്‍ പുള്ളിയുടെ മുറിയിലേക്ക് ഷിഫ്റ്റ് ചെയ്തു.

അവിടെ കുറേ ഡി.വി.ഡിയും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ കുറേ സിനിമകള്‍ കണ്ടു തുടങ്ങിയത്.

പിന്നീട് സംവിധാനത്തിലേക്ക് കടക്കണമെന്ന മോഹമുണ്ടായി. ഇക്കാര്യം ഞാന്‍ രാജീവേട്ടനോട് പറഞ്ഞു.

പുള്ളിയുമായുള്ള സംസാരത്തിന് ശേഷം പുള്ളിയാണ് എന്നെ ചെന്നൈയിലുള്ള ഒരു കോഴ്‌സിനൊക്കെ ചേര്‍ക്കുന്നതും പഠിക്കാന്‍ പറയുന്നതുമൊക്കെ,’ സിദ്ധാര്‍ത്ഥ് പറയുന്നു.

Content Highlight: Siddharth Bharathan about Nammal Movie and Career Change