സൂക്ഷ്മദര്‍ശിനിയിലെ കഥാപാത്രത്തിന് ഞാന്‍ റഫറന്‍സാക്കിയത് ആ ചിത്രം: സിദ്ധാര്‍ത്ഥ് ഭരതന്‍

/

ബേസില്‍-നസ്രിയ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടന്‍ സിദ്ധാര്‍ത്ഥ് ഭരതനാണ്.

ഇതുവരെ കാണാത്ത ഒരു വേഷത്തിലാണ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് എത്തിയത്. ഭ്രമയുഗത്തിലും സ്പിരിറ്റിലും കണ്ട സിദ്ധാര്‍ത്ഥില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു സൂക്ഷ്മദര്‍ശിനിയിലെ ഡോ. ജോണ്‍ എന്ന കഥാപാത്രം.

സീരിയസായ വേഷങ്ങള്‍ മാത്രമല്ല കോമഡിയും തനിക്ക് വഴങ്ങുമെന്ന് ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് തെളിയിച്ചു.

സൂക്ഷ്മദര്‍ശിനിയിലെ കഥാപാത്രത്തെ കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ തനിക്ക് ഓര്‍മ വന്ന ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് താരം.

ആ സിനിമയില്‍ മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തത് അവര്‍ കാരണം: ഷാജി എന്‍. കരുണ്‍

സൂക്ഷ്മദര്‍ശിനിയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തിയ പട്ടണ പ്രവേശം എന്ന സിനിമയാണ് തന്റെ മനസിലേക്ക് വന്നതെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

ചിത്രത്തില്‍ തിലകന്‍ പറയുന്ന പ്രഭാകരാ എന്ന ഡയലോഗും ആ രീതിയുമൊക്കെയാണ് താന്‍ കഥാപാത്രത്തിന് വേണ്ടി റഫറന്‍സ് ആക്കിയതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

‘സൂക്ഷ്മദര്‍ശിനിയിലെ എന്റെ കഥാപാത്രം അല്‍പം ഹ്യൂമറായിട്ട് വേണം അവതരിപ്പിക്കേണ്ടതെന്ന് പറഞ്ഞപ്പോള്‍ ആദ്യം എനിക്ക് കിട്ടിയ ഇമേജ് തന്നെ തിലകന്‍ ചേട്ടനെയായിരുന്നു. പട്ടണ പ്രവേശം എന്ന സിനിമയില്‍ അദ്ദേഹം പറയുന്ന പ്രഭാകരാ.. എന്ന ഡയലോഗില്ലേ, അതാണ് ഞാന്‍ ഈ കഥാപാത്രത്തിന് പിടിച്ചത്.

അതിന്റെയൊരു ഫണ്‍ തന്നെ ഈ കഥാപാത്രത്തിന് ക്യാച്ച് ചെയ്യാമെന്ന ബേസ് ഐഡിയ ഉണ്ടായി. പിന്നെ ഞാന്‍ വര്‍ക്ക് ചെയ്ത ടീമിന്റെ സപ്പോര്‍ട്ട് കൊണ്ട് അതങ്ങനെ സംഭവിച്ചുപോയി.

എന്റെ ഹൃദയം തകര്‍ന്നു, ആ കുടുംബത്തെ സഹായിക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍; സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

സൂക്ഷ്മദര്‍ശിനിയിലെ ആ കഥാപാത്രം ചെയ്യുന്ന കാര്യങ്ങള്‍ അല്‍പം പ്രശ്‌നം പിടിച്ച സംഭവമാണ്. പക്ഷേ അദ്ദേഹം വളരെ ഡെഡിക്കേറ്റഡായാണ് അതിന് വേണ്ടി വര്‍ക്ക് ചെയ്യുന്നത്.

അയാള്‍ക്ക് അറിയേണ്ടത് ഈ സെറ്റപ്പ് വര്‍ക്ക് ആവുമോ ഇല്ലയോ എന്നാണ്. അത്രയും കോണ്‍ഫിഡന്റായാണ് അയാള്‍ ആ പ്ലാന്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. അവിടെയാണ് ആ കഥാപാത്രത്തിന്റെ ഹ്യൂമര്‍ വര്‍ക്കാവുന്നത്,’ സിദ്ധാര്‍ത്ഥ് പറയുന്നു.

Content Highlight: Sidharth about Sookshmadarshini Movie Character and Referance