ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നെങ്കിലും ഉപയോഗിച്ചില്ല; സൂക്ഷ്മദര്‍ശിനിയിലെ ഡിലീറ്റഡ് സീനുകളെ കുറിച്ച് താരങ്ങള്‍

/

ബേസില്‍- നസ്രിയ എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് സൂക്ഷ്മദര്‍ശിനി. തിയേറ്ററില്‍ തുടര്‍ച്ചയായും മൂന്നാം ആഴ്ചയും ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

നസ്രിയയുടെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള മലയാള സിനിമയിലേക്കുള്ള കടന്നുവരവ് കൂടിയായിരുന്നു ചിത്രം.

ബേസിലും നസ്രിയയും തങ്ങളെ കഥാപാത്രങ്ങളെ ഗംഭീരമാക്കിയ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളായി നടിമാരായ പൂജാ മോഹന്‍രാജും അഖില ഭാര്‍ഗവനുമൊക്കെയുണ്ട്. സുലു, അസ്മ എന്നീ കഥാപാത്രങ്ങളെ ഇരുവരും മികച്ചതാക്കിയിട്ടുണ്ട്.

അമ്പാനെ കണ്ട് ചിരി നിര്‍ത്താനായില്ല; ഡംബ് ഷരാഡ്‌സ് സീനിന് റിഹേഴ്‌സല്‍ ഒന്നുമുണ്ടായിരുന്നില്ല: പൂജ മോഹന്‍രാജ്

സൂക്ഷ്മദര്‍ശിനിയില്‍ നിന്ന് കട്ടുചെയ്തു കളയേണ്ടി വന്ന തങ്ങള്‍ അഭിനയിച്ച ചില ഭാഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഇരുവരും.

പ്രിയദര്‍ശിനിയും അയല്‍ക്കാരായ മറ്റ് സ്ത്രീകളും എങ്ങനെ സുഹൃത്തുക്കളായി എന്നതിനെ കുറിച്ച് പറയുന്ന ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തുവെച്ചിരുന്നെങ്കിലും അത് സിനിമയില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

‘സൂക്ഷ്മദര്‍ശിനിയില്‍ അയല്‍ക്കാരായ സ്ത്രീകളെല്ലാം ഉറ്റ സുഹൃത്തുക്കളാണ്. ഒരുമിച്ചിരുന്ന് പി.എസ്.സി പഠിക്കാനായി പ്രിയേച്ചിയുടെ വീട്ടിലാണ് എല്ലാവരും വരുന്നത്.

സുലു ബംബിള്‍ എന്ന ഡേറ്റിങ് ആപ്പിലാണ് മിക്കവാറും സമയം ചിലവഴിക്കുന്നത്. വെറുതെ സ്വെയ്പ്പ് ചെയ്താണ് സമയം കളയുന്നത്.

നടനെന്ന നിലയില്‍ പുഷ്പ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ല: ഫഹദ് ഫാസില്‍

അസ്മയാകട്ടെ ആമസോണില്‍ നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് പ്രിയയുടെ അഡ്രസിലാണ്. വീട്ടിലേക്ക് അയച്ചാല്‍ ഭര്‍ത്താവിന്റെ അമ്മ പ്രശ്‌നമുണ്ടാക്കുമെന്ന് കരുതിയാണ് ഇത് ചെയ്യുന്നത്.

അസ്മയ്ക്ക് പി.എസ്.സിയോട് വലിയ താല്‍പര്യമില്ലെങ്കിലും എല്ലാവരും പോകുന്നതുകൊണ്ട് അവരും പോകുന്നു എന്ന നിലയിലാണ്’,

ഇത്തരത്തില്‍ പ്രിയദര്‍ശിനിയും അയല്‍ക്കാരായ മറ്റ് സ്ത്രീകളും എങ്ങനെ സുഹൃത്തുക്കളായി എന്നതിനെ കുറിച്ച് പറയുന്ന ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തുവെച്ചിരുന്നു. പക്ഷേ അത് സിനിമയില്‍ ഉപയോഗിച്ചിട്ടില്ല,’ ഇരുവരും പറഞ്ഞു.

Content Highlight: Pooja Mohanraj and Akhila Bharghavan about DEleted Scenes in Sookshmadarshini