ആസിഫിന്റെ അഭിനയം മോശമായതുകൊണ്ടല്ല ആ പടം പൊട്ടിയത്: ജിസ് ജോയ്

/

ഒരു സംവിധായകനും സിനിമ മോശമാകണമെന്ന് കരുതി എടുക്കില്ലെന്നും എല്ലാവരും വിജയം പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും സംവിധായകന്‍ ജിസ് ജോയ്.

ഒരു നടന് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഗംഭീരമായി തോന്നിയ സിനിമ ഷൂട്ടിങ് തുടങ്ങിയ ശേഷം അങ്ങനെയല്ല വരുന്നത് എന്ന് തോന്നിയാലും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ജിസ് ജോയ് പറഞ്ഞു.

കാസര്‍ഗോള്‍ഡ് ഉള്‍പ്പെടെയുള്ള ആസിഫ് അലിയുടെ ചിത്രങ്ങള്‍ നേരിട്ട വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിസ് ജോയ്.

ഞാന്‍ എന്തോ വലിയ പെര്‍ഫോമന്‍സ് ചെയ്‌തെന്ന തരത്തില്‍ എവിടേയും പറഞ്ഞിട്ടില്ല, ഹൈപ്പ് എങ്ങനെ വന്നുവെന്ന് അറിയില്ല: ജഗദീഷ്

‘ എല്ലാ സിനിമയേയും ഒരു നടന്‍ അപ്രോച്ച് ചെയ്യുന്നത് അത് നന്നാവും എന്ന് കരുതിയിട്ടാണ്. ഒരു ഡയരക്ടറും ഒരു പടം പൊട്ടാന്‍ വേണ്ടി എടുക്കില്ല. അത് മോശമായി പോകുന്നതിന് പല കാരണങ്ങളും ഉണ്ടാകും.

ചിലപ്പോള്‍ ഒരു കഥ നമ്മള്‍ കേള്‍ക്കുമ്പോള്‍ നല്ല രസമായിരിക്കും. എടുത്ത് തുടങ്ങുമ്പോഴാണ് നമുക്ക് ചില കാര്യങ്ങള്‍ മനസിലാകുക. ഇത് വര്‍ക്ക് ഔട്ട് ആകുന്നില്ലെന്ന് തോന്നിയാലും നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക.

നമുക്ക് അത് ഫിനിഷ് ചെയ്തല്ലേ പറ്റൂ. പിന്നെ ആസിഫിനെ പോലൊരു ആക്ടറെ സംബന്ധിച്ചിടത്തോളം അയാള്‍ നൂറ് ശതമാനം എഫേര്‍ട്ട് ഇട്ടിട്ട് തന്നെയാണ് ഓരോ സിനിമയും ചെയ്യുന്നത്. ആസിഫിന്റെ അഭിനയം മോശമായതുകൊണ്ടല്ല ആ പടം പൊട്ടിയത്.

നമ്മള്‍ ഈ പറയുന്ന സൂപ്പര്‍താരങ്ങളും മെഗാതാരങ്ങളുമൊക്കെ എത്രത്തോളം ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. മലയാള ഇന്‍ഡസ്ട്രിയില്‍ ഇന്നുള്ള ഗ്രേറ്റ് ആര്‍ടിസ്റ്റുകള്‍ക്കെല്ലാം ഇങ്ങനെ ഒരു കാലം ഉണ്ടായിട്ടുണ്ട്. അപ്പ്‌സ് ആന്‍ഡ് ഡൗണ്‍സ് എന്ന് പറയുന്നത് ഇതിന്റെ ഭാഗമാണ്.

ആസിഫിക്കയുടെ ആ സീന്‍ കണ്ട് ഞാന്‍ കരഞ്ഞുപോയി, അദ്ദേഹത്തിന്റെ ഈ യാത്രയില്‍ അഭിമാനം: അപര്‍ണ ബാലമുരളി

പിന്നെ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ വന്നാലാണ് പ്രശ്‌നം. ഒരു പടം ഫ്‌ളോപ്പായി അടുത്തത് ഹിറ്റായാല്‍ അത് ആരും അറിയാതെ അങ്ങ് പോകും. നാലഞ്ച് പടമൊക്കെ തുടര്‍ച്ചയായി ഫ്‌ളോപ്പാകുമ്പോഴാണ് ഇന്‍ഡസ്ട്രി അതിനെ കുറിച്ച് സംസാരിക്കുക.

ഈ താരങ്ങളുടെ അവസ്ഥ എന്ന് പറയുന്നത് വല്ലാത്തൊരു അവസ്ഥയാണ്. താരങ്ങള്‍ മാത്രമല്ല ക്യാമറാമാന്‍ ആണെങ്കിലും ഡയറക്ടര്‍ ആണെങ്കിലും ഒരു പടം കഴിഞ്ഞു, അത് വിജയിച്ചാല്‍ സന്തോഷം. അടുത്ത പടം ചെയ്യുമ്പോള്‍ അത് പൊട്ടിയാല്‍ എന്തുചെയ്യും.

പണ്ടത്തെപ്പോലെ അങ്ങനെ ഒരുപാട് നാളൊന്നും നമുക്ക് വേണ്ടി ആരും കാത്തുനില്‍ക്കില്ല. അതുകൊണ്ട് തന്നെ നമ്മള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുക അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കുക. സിനിമകള്‍ കണ്ടുകൊണ്ടേയിരിക്കുക, തിരക്കഥകളും പുസ്തകങ്ങളും വായിച്ചുകൊണ്ടേയിരിക്കുക. അല്ലാതെ വേറൊന്നും ചെയ്യാനില്ല,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy About Asif Ali