നടി ഉര്‍വശിയെ കുറിച്ചും പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ അവരുടെ പ്രകടനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി.
അത്രയും അനുഭവ സമ്പത്തുള്ള ആക്ട്രസ് ആണ് ഉര്‍വശിയെന്നും അവരെ ആരുമായും കംപയര്‍ ചെയ്യാന്‍ പറ്റില്ലെന്നുമായിരുന്നു രഘുനാഥ് പലേരി പറഞ്ഞത്.
‘ഞാന്‍ എഴുതിയ കഥാപാത്രങ്ങളുടെ ആഴവും പരപ്പും വെച്ച് അവരെ പ്രൊജക്ട് ചെയ്തിട്ട് ഇന്ന പടത്തിലെ ഇന്ന പോലെ എന്നൊന്നും പറയാന്‍ പറ്റില്ല.
ഞാന്‍ എങ്ങനെയാണോ മനസില്‍ ആ കഥാപാത്രത്തെ കണ്ടത് അതിന്റെയൊക്കെ എത്രയോ മുകളില്‍ എത്രയോ ഇരട്ടിയാണ് അവര്‍ അത് പെര്‍ഫോം ചെയ്തത്.
അത് അവര്‍ക്കു പോലും അറിയില്ല. ഞാന്‍ എന്താണ് കണ്ടത് എന്ന് അവരോട് ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത് പൊന്മുട്ടയിടുന്ന താറാവിലെ സ്‌ക്രിപ്റ്റിലുള്ള ഒരു സംഗതിയെ സത്യന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് ഞാന്‍ കേട്ടിരുന്നു.
ഒരു പാട്ടിന്റെ ബി.ജി.എമ്മില്‍ ഇവര്‍ അയലില്‍ തുണി വിരിക്കുമ്പോള്‍ തട്ടാന്‍ ഭാസ്‌ക്കരന്‍ ഇവരെ നോക്കുന്നുണ്ട് അപ്പോള്‍ അയാളെ ഒന്ന് കൊതിപ്പിക്കാന്‍ പറയുന്നുണ്ട്.
അതൊക്കെ അവര്‍ എന്ത് രസമായിട്ടാണ് ചെയ്യുന്നത്. ആ തുണി അയലില്‍ വിരിച്ചിടുമ്പോള്‍ തട്ടാന്‍ ഭാസ്‌ക്കരനെ അവര്‍ ഒരു പ്രത്യേക തരത്തില്‍ നോക്കുന്നുണ്ട്.
രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്
നമ്മളോടൊക്കെ പറഞ്ഞാല്‍ നമ്മള്‍ കൊതിപ്പിക്കുന്നത് പോയിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. അതൊന്നും എളുപ്പമല്ല. പിന്നെ ഇവന്റെ അടുത്ത് നിന്ന് സ്വര്‍ണം ചോദിക്കുമ്പോഴും മാല വാങ്ങുമ്പോഴുമൊക്കെ ഇവള്‍ പറയുന്നത് പച്ചക്കള്ളമാണ്.
ഒരു സ്‌നേഹവും ഈ കക്ഷിയോട് അവള്‍ക്കില്ല ഈ കാര്യങ്ങളൊക്കെ ഭാസ്‌ക്കരനോട് പറയുന്നത് ഉള്ളില്‍ യാഥാര്‍ഥ്യം ഒളിപ്പിച്ചുകൊണ്ടാണ്. ആ എക്‌സ്പ്രഷനൊക്കെ അസാധ്യമാണ്,’ രഘുനാഥ് പലേരി പറയുന്നു.
Content Highlight: Rghunath Paleri about Actress Urvashi