നടി കീര്‍ത്തി സുരേഷ് വിവാഹിതയായി

/

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. സുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ചുനടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന്റെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. അടുത്തിടെയാണ് കീര്‍ത്തി സുരേഷും ആന്റണിയും വിവാഹിതരാകുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്.

മമ്മൂക്കയെപ്പോലെ ഒരു വലിയ മനുഷ്യന്‍ പറഞ്ഞതല്ലേ, കുറച്ചെങ്കിലും അനുസരിക്കണ്ടേ: ബൈജു

എഞ്ചിനീയറായ ആന്റണി നിലവില്‍ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി നായികയായെത്തുന്നത്.

ഞാന്‍ മനസില്‍ കണ്ടതിന്റെ എത്രയോ മുകളിലാണ് ഉര്‍വശി ആ കഥാപാത്രത്തെ ചെയ്തത്: രഘുനാഥ് പലേരി

ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമയില്‍ തിരക്കുള്ള താരമാണ്. ‘റിവോള്‍വര്‍ റിത’യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ബോളിവുഡില്‍ ബേബി ജോണ്‍ എന്ന സിനിമ പൂര്‍ത്തിയാക്കി. മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.

Content Highlight: Actress Keerthy Suresh Wedding