അല്ലു അര്‍ജുനല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് ഷാരൂഖ് ഖാന്‍

/

പുഷ്പ 2 വിന് പിന്നാലെ താരങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ 300 കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ താരം ആരാണെന്ന ചോദ്യവും ആരാധര്‍ക്കിടയില്‍ ഉയര്‍ന്നു. ഇപ്പോഴിതാ സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം ആരാണെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.

മറ്റാരുമല്ല ബോളിവുഡിന്റെ കിങ് ഖാനായ ഷാരൂഖ് ഖാനാണ് ആ നടനെന്നാണ് റിപ്പോര്‍ട്ട്. പഠാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി 350 കോടി രൂപ പ്രതിഫലമാണ് ഷാരൂഖ് കൈപ്പറ്റിയതെന്നാണ് അറിയുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ബാധ്യത: നയന്‍താര

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിലാണ് 350 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ടുള്ളത്.

അതേസമയം പുഷ്പയിലെ അഭിനയത്തിന് 270 കോടി രൂപയാണ് അല്ലു അര്‍ജുന്‍ വാങ്ങിയതെന്നാണ് അറിയുന്നത്. 300 കോടി രൂപ പ്രതിഫലമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും യഥാര്‍ത്ഥത്തില്‍ 270 കോടിയാണ് അല്ലു കൈപ്പറ്റിയതെന്നാണ് അറിയുന്നത്.

കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഷാരൂഖിനും അല്ലുവിനും പിന്നാലെ ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

സാറ്റലൈറ്റ് ഡിജിറ്റല്‍ റൈറ്റ്സില്‍നിന്ന് സല്‍മാന്‍ ഖാന്‍ 200 കോടിയും, ലാഭത്തിന്റെ അറുപത് ശതമാനം ആമിര്‍ഖാനും സമ്പാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി

100 കോടിയാണ് ഋതിക് റോഷന്റെ പ്രതിഫലം. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ 70 മുതല്‍ എണ്‍പത് കോടി വരെയും പ്രഭാസ്, രാംചരണ്‍ എന്നിവര്‍ 100 കോടിയും രജനികാന്ത്, വിജയ് എന്നീ നടന്മാര്‍ 200 കോടി രൂപയുമാണ് പ്രതിഫലം വാങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം ആയിരം കോടി ക്ലബ്ബെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2.

Content Highlight: Shah rukh HkanHighest paid Actor in India