മമ്മൂക്കയേയും മോഹന്‍ലാലിനെയും പോലെയല്ല ദുല്‍ഖറും ഫഹദും പെരുമാറുന്നത്; അതൊരു മാറ്റമാണ്: ജഗദീഷ്

/

ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, ഹിറ്റ്‌ലര്‍ ഈ സിനിമയൊക്കെ വീണ്ടും ഇന്ന് റീ മേക്ക് ചെയ്താല്‍ ജനങ്ങള്‍ സ്വീകരിക്കില്ലെന്ന് നടന്‍ ജഗദീഷ്.

സിനിമ കാലത്തിന് അനുസരിച്ച് മാറുകയാണെന്നും ആ മാറ്റത്തെ നമ്മള്‍ അംഗീകരിച്ചേ തീരൂവെന്നും ജഗദീഷ് പറയുന്നു.

‘ഗോഡ്ഫാദര്‍ അന്നത്തെ ചിത്രമായി കണ്ട് പ്രേക്ഷകര്‍ ഇന്നും ആസ്വദിക്കുന്നു. ഇന്ന് കാലത്തിനനുസരിച്ച് എല്ലാ കാര്യങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്.

സാങ്കേതികമായിട്ടുള്ള കാര്യങ്ങളില്‍, കഥയില്‍, തിരക്കഥയില്‍, സംഭാഷണത്തില്‍, അഭിനയത്തില്‍, ബിഹേവിയറില്‍ എല്ലാം മാറ്റം വന്നിട്ടുണ്ട്.

കാലത്തിന് അനുസരിച്ച് നീങ്ങുന്നതാണ് സിനിമ എന്ന് പറയുമ്പോഴും ഗോഡ്ഫാദര്‍ പോലൊരു സിനിമയെ നമ്മള്‍ ക്ലാസിക്കിന്റെ ഗണത്തില്‍പ്പെടുത്തും.

എന്ന് കണ്ടാലും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ് അത്. ഇന്‍ഹരിഹര്‍ നഗറും അങ്ങനെ തന്നെ. അത് എന്നും സ്വീകരിക്കപ്പെടും. എന്നാല്‍ അത് ഇന്ന് വീണ്ടുമെടുത്ത് ഇന്നത്തെ കലാസൃഷ്ടിയായി കൊണ്ടുവന്നാല്‍ അത് ജനങ്ങള്‍ സ്വീകരിക്കില്ല.

അന്നത്തെ സിനിമയായി കണ്ട് നമ്മള്‍ കയ്യടിക്കും. എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം. എന്നാല്‍ ഇന്ന് ആ കഥയ്ക്ക് പ്രസക്തിയുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ എത്ര പ്രഗദ്ഭരായിട്ടുള്ള ആര്‍ടിസ്റ്റുകള്‍ വന്നാലും ജനങ്ങള്‍ സ്വീകരിക്കില്ല.

ശോഭന അതിഗംഭീര ആര്‍ടിസ്റ്റ് ആകുമ്പോഴും ഉര്‍വശിയോട് ഇഷ്ടം തോന്നാനുള്ള കാരണം: മഞ്ജു പിള്ള

താളവട്ടം, ചിത്രം, കിലുക്കം, ഹിറ്റ്‌ലര്‍ ഇതൊക്കെ അതാത് സമയത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നാല്‍ ഇന്ന് ഒരു ക്രൈം സ്റ്റോറി എടുക്കുമ്പോള്‍ ഇന്ന് സി.സി. ടിവി ക്യാമറയുണ്ട്. അത് ഉണ്ടായിരിക്കെ കൊലപാതകം തെളിയിക്കാന്‍ അത് മാത്രം മതി. കഥ നീട്ടാന്‍ കഴിയില്ല.

ഒരു മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് തെളിയിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇന്ന് മൊബൈല്‍ ഫോണ്‍ മാത്രം ഉണ്ടെങ്കില്‍ തെളിയിക്കാം. അത്തരത്തില്‍ സാങ്കേതികമായിട്ട് ഒരുപാട് കാര്യങ്ങള്‍ മാറിയ അവസ്ഥയില്‍ നമ്മള്‍ കഥയിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു.

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമ്പോഴേ വളര്‍ച്ചയുണ്ടാകൂ; 1000 കോടി നേട്ടത്തില്‍ അല്ലു അര്‍ജുന്‍

പിന്നെ ബിഹേവിയറില്‍ വന്ന മാറ്റം. നസീര്‍ സാറിന്റെ കാലഘട്ടത്തിലുള്ള നായകന്റെ പെരുമാറ്റമല്ല പിന്നീട് വന്ന മമ്മൂക്കയുടേയും മോഹന്‍ലാലിന്റേയും പെരുമാറ്റം.

ഇന്നത്തെ യൂത്ത് നടന്മാരായ ദുല്‍ഖറിലും ഫഹദിലും എത്തി നില്‍ക്കുമ്പോള്‍ മമ്മൂക്കയുടേയും മോഹന്‍ലാലിന്റേയും യങ്ങര്‍ ഡേയ്‌സിലുള്ള പെരുമാറ്റമല്ല അവരുടേത്. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ അവതരണത്തിലും അഭിനയത്തിലും ആഖ്യാനത്തിലും എല്ലാം വരുമ്പോള്‍ നമ്മളും മാറണം,’ ജഗദീഷ് പറയുന

Content Highlight: Jagadhish about Changes In Malayalam Cinema