പത്മരാജന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്നലെ.
തമിഴ് എഴുത്തുകാരി വാസന്തിയുടെ ‘ജനനം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
ജയറാം, സുരേഷ് ഗോപി, ശോഭന, ശ്രീവിദ്യ, എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇന്നലെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ചും ചിത്രത്തിലെ ക്ലൈമാക്‌സ് സീനിലെ സുരേഷ് ഗോപിയുടെ പെര്‍ഫോമന്‍സിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ജയറാം.
‘ എന്തൊരു ക്ലൈമാക്‌സ് ആണ് ആ ചിത്രത്തിന്റേത്. സിനിമയുടെ റിലീസിന്റെ അന്ന് പദ്മരാജന്‍ സാറിന്റെ വീട്ടിലിരിക്കുകയാണ് ഞാന്‍.
സാര്‍ എന്നോട് ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട് നല്ല ടെന്‍ഷനുണ്ടെന്ന് ഞാന്‍ പറഞ്ഞു.
പേടിക്കണ്ട അവസാനം ശോഭന നിന്റെ കൂടെ വരണമെന്ന് ഒരു 50 ശതമാനം പേരെങ്കിലും ആഗ്രഹിച്ചാല്‍ പടം ഓടും.
സുരേഷ് ഗോപിയുടെ കൂടെ പോകണമെന്ന് ആഗ്രഹിച്ചാല്‍ ചിലപ്പോള്‍ അത് വേറൊരു രീതിയിലേക്ക് മാറിയേക്കാം. നമുക്ക് നോക്കാമെന്ന് പറഞ്ഞു.
ഒരുപക്ഷേ ആളുകള്‍ എന്റെ കൂടെ ശോഭന വരണമെന്നായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാകുക. ഞാന്‍ പലരോടും ചോദിച്ചിട്ടുണ്ട്.
ചിലര്‍ പറഞ്ഞു സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ കൂടെ പോകുകയായിരുന്നു വേണ്ടത്, പാവം കഷ്ടമുണ്ട് എന്നൊക്കെ.
അന്ന് ഷൂട്ട് ചെയ്തപ്പോള്‍ എനിക്കും തോന്നിപ്പോയി അയ്യോ പാവം സുരേഷിന്റെ കൂടെ ശോഭന പോകുന്ന രീതിയില്‍ ആയാല്‍ മതിയായിരുന്നെന്ന്.
ക്ലൈമാക്‌സ് സീനില്‍ സുരേഷ് ഗോപിയുടെ ഒരു റിയാക്ഷന്‍ ഉണ്ട്. ബ്രില്യന്റ് ആണ്. എക്‌സലന്റായിരുന്നു അത്.
ഞാന്‍ സുരേഷിന്റെ അടുത്ത് ചെന്നിട്ട് നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ ഇതല്ലല്ലോ എന്ന് ചോദിക്കുന്നുണ്ട് അപ്പോള്‍ അവളുടെ ഒരു ഫോട്ടോ ഞാന്‍ കാണാതെ ഡയറിക്കകത്ത് മറിച്ചുവെച്ചിട്ട് അല്ല എന്നുള്ള രീതിയില്‍ അദ്ദേഹം തലയാട്ടുന്നുണ്ട്. ഭയങ്കര സീനായിരുന്നു.
മമ്മൂക്കയേയും മോഹന്‍ലാലിനെയും പോലെയല്ല ദുല്‍ഖറും ഫഹദും പെരുമാറുന്നത്; അതൊരു മാറ്റമാണ്: ജഗദീഷ്
ആ ഷോട്ട് കഴിഞ്ഞ ശേഷം ഞാന്‍ സുരേഷിനെ കെട്ടിപ്പിടിച്ചു. ആ ഷോട്ടും കൂടി കഴിഞ്ഞാല്‍ ഷൂട്ട് തീരുകയാണ്. സുരേഷിന്റെ കല്യാണമാണ്.
കല്യാണം നിശ്ചയിച്ച ശേഷം അവര്‍ പ്രണയം തുടങ്ങിയാണ്. കിലോമീറ്റര്‍ അപ്പുറമുള്ള എസ്.റ്റി.ടി ബൂത്തിലേക്ക് എന്നേയും കൂട്ടിപ്പോകും.
ഞാന്‍ പുറത്ത് ധര്‍മക്കാരെ പോലെ കാവല്‍ കിടക്കും. ഒരു മൂന്നുമണിയൊക്കെയാകുമ്പോള്‍ ഫോണ്‍ വെച്ചിട്ട് തിരിച്ചുവരും. അതൊക്കെ അന്നത്തെ നല്ല ഓര്‍മകളായിരുന്നു,’ ജയറാം പറയുന്നു.
Content Highlight: Jayaram About his Movie Innale and Performance of Suresh Gopi