ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2005 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ചാന്തുപൊട്ട്. ദിലീപ് പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ ഗോപികയായിരുന്നു നായിക.
എന്നാല്‍ ചിത്രത്തിലെ നായികയായി താന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ഗോപികയെ അല്ലായിരുന്നെന്നും പ്രിയാ മണിയെ ആയിരുന്നെന്നും പറയുകയാണ് ലാല്‍ ജോസ്.
ഒരു പുതുമുഖത്തെ നായികയായി കൊണ്ടുവരണമെന്ന് താന്‍ ആഗ്രഹിച്ചെന്നും അങ്ങനെയാണ് പ്രിയാ മണിയില്‍ എത്തിയതെന്നും ലാല്‍ ജോസ് പറയുന്നു.
ചാന്തുപൊട്ടില്‍ അഭിനയിക്കുന്നതിനായി പ്രിയാ മണിക്ക് മുന്‍പില്‍ താന്‍ ഒരു കണ്ടീഷന്‍ വെച്ചിരുന്നെന്നും എന്നാല്‍ അത് അവര്‍ പാലിക്കാത്തതുകാരണം സിനിമ മുടങ്ങിയെന്നും ലാല്‍ ജോസ് പറയുന്നു.
ആ സീനിന് ശേഷം ഞാന്‍ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ചു, അത്രയ്ക്ക് ഗംഭീരമായിരുന്നു: ജയറാം
‘ചാന്തുപൊട്ടിന്റെ കഥയൊക്കെ ഏകദേശം റെഡിയായിട്ടുണ്ടായിരുന്നു. നായികയായി പുതിയ ഒരാളെ വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.അങ്ങനെയാണ് തമിഴില്‍ ഒരു പെണ്‍കുട്ടിയുണ്ടെന്ന് അറിയുന്നത്.
അവരെ ഞങ്ങള്‍ വിളിച്ചുവരുത്തി. അതായിരുന്നു പ്രിയാ മണി. അവരെ ഞങ്ങള്‍ക്ക് ഇഷ്ട്ടമായി. കഥ പറഞ്ഞപ്പോള്‍ അവര്‍ ചെയ്യാമെന്നും പറഞ്ഞു.
ഇത് കുറച്ച് വലിയ സിനിമയാണെന്നും അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് കുറച്ച് സമയം വേണമെന്നും അതിനിടയില്‍ മലയാളത്തില്‍ നിന്നൊരു ഓഫര്‍ വന്നാല്‍ സിനിമ ചെയ്യരുതെന്നും അവരോട് പറഞ്ഞു.
ചാന്തുപൊട്ടിന്റെ ജോലികളുമായി ഞങ്ങള്‍ മുന്നോട്ടുപോകുന്നതിന് ഇടയിലാണ് പ്രിയാമണിക്ക് സംവിധായകന്‍ വിനയന്റെ ഒരു ഓഫര്‍ വരുന്നത്. ആ സമയത്ത് വിനയേട്ടന്‍ വലിയ സംവിധായകനാണ്.
പൃഥ്വിരാജിന്റെ ഒരു ഉദയകാലമായിരുന്നു അത്. അദ്ദേഹമാണ് നായകന്‍. അങ്ങനെ പ്രിയാമണി നേരെ ചെന്ന് ആ സിനിമയില്‍ അഭിനയിച്ചു. അതോടെ ഞങ്ങള്‍ക്ക് നായിക ഇല്ലാതെയായി. അതിന് ശേഷമാണ് ഞാന്‍ ഗോപികയെ നായികയായി തീരുമാനിക്കുന്നത്,’ലാല്‍ജോസ് പറയുന്നു.
Content Highlight: Director Laljose about Priyamani