പഴയ മമ്മൂക്കയെ തിരിച്ചുവേണം എന്ന് ആരും പറയുന്നത് കേട്ടിട്ടില്ല, ഏറ്റവും ബെസ്റ്റ് മമ്മൂക്ക അപ്പോഴുള്ള ആ കറന്റ് മമ്മൂക്കയായിരിക്കും: വൈശാഖ്

/

മമ്മൂട്ടി എന്ന നടനില്‍ കാണുന്ന ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ വൈശാഖും നിഥിന്‍ രണ്‍ജി പണിക്കരും.

തന്റെ ഓര്‍മയില്‍ ഒരിക്കലും പഴയ മമ്മൂക്കയെ തിരിച്ചുവേണം അല്ലെങ്കില്‍ പഴയ മമ്മൂക്കയെ കൊണ്ടുവരണം എന്നൊരു ഡയലോഗ് കേട്ടിട്ടേയില്ലെന്നും അതിന് കാരണം ഏറ്റവും ബെസ്റ്റ് മമ്മൂക്ക ഏതാണെന്ന് ചോദിച്ചാല്‍ അപ്പോഴുള്ള ആ കറന്റ് മമ്മൂക്കയായിരിക്കുമെന്നുമായിരുന്നു വൈശാഖിന്റെ മറുപടി.

‘എന്റെ ഓര്‍മയില്‍ ഒരിക്കലും പഴയ മമ്മൂക്കയെ തിരിച്ചുവേണം അല്ലെങ്കില്‍ പഴയ മമ്മൂക്കയെ കൊണ്ടുവരണം എന്നൊരു ഡയലോഗ് കേട്ടിട്ടേയില്ല. കാരണം ഏറ്റവും ബെസ്റ്റ് മമ്മൂക്ക ഏതാണെന്ന് ചോദിച്ചാല്‍ അപ്പോഴുള്ള ആ കറന്റ് മമ്മൂക്കയായിരിക്കും.

കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായിട്ടും അത് അങ്ങനെ തന്നെയാണ്. ദി വെരി ബെസ്റ്റ് ഏതാണെന്ന് ചോദിച്ചാല്‍ അപ്പോഴത്തെ മമ്മൂക്കയായിരിക്കും.

ആ കുഞ്ഞിനൊപ്പം, ആവശ്യമായതെല്ലാം ചെയ്തുകൊടുക്കും; വിമര്‍ശനത്തിന് പിന്നാലെ പോസ്റ്റുമായി അല്ലു അര്‍ജുന്‍

ഓരോ കാലഘട്ടത്തിന് അനുസരിച്ചും ഏറ്റവും അപ്‌ഡേറ്റ് ആയി തന്നെ നിലനില്‍ക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് മമ്മൂക്കയുടെ ഏറ്റവും വലിയ പ്ലസ് ആയി ഞാന്‍ കാണുന്നത്,’ വൈശാഖ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ എന്ന് മമ്മൂക്കയെ പറ്റി പറയാനുള്ള കാരണത്തെ കുറിച്ചായിരുന്നു ഇതിന് പിന്നാലെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംസാരിച്ചത്.

‘അത്തരത്തില്‍ ഏത് കഥാപാത്രവും ചെയ്യാന്‍ മടിയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ എന്ന് മമ്മൂക്കയെ പറ്റി പറയാനുള്ള കാരണം. ഒരേ സമയം മികച്ച നടനും സൂപ്പര്‍സ്റ്റാറുമാണ്.

അദ്ദേഹത്തിന്റെ ലെവലിലേക്ക് ഇന്ത്യയില്‍ വേറെ ആരെങ്കിലും ഉണ്ടോ എന്ന് എനിക്ക് തോന്നിയിട്ടില്ല. നായക നടനായിട്ടാണെങ്കിലും താരമായിട്ടാണെങ്കിലും.

പിന്നില്‍ നിന്ന് കുത്തിയവരുണ്ട്, ഒരു പ്രൊജക്ടിനോട് നോ പറഞ്ഞാല്‍ പിന്നെ നമ്മള്‍ ശത്രുക്കളായി: ലിസ്റ്റിന്‍ സ്റ്റീഫന്‍

അദ്ദേഹത്തെ വ്യത്യസ്തമായി നിലനിര്‍ത്തുന്നത് അതാണ്. മമ്മൂക്കയുടെ ഒരു പത്ത് പൊലീസ് വേഷം വന്നാലും അത് വെവ്വേറെ തിരിച്ചറിയാന്‍ പറ്റുന്നത് അത് അത്രയും വ്യത്യസ്തമായി അദ്ദേഹം ചെയ്യുന്നതുകൊണ്ടാണ്.

ഒരു എഴുത്തുകാരന്‍ മനസില്‍ കാണുന്നത് എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. നമ്മള്‍ വിട്ടുപോകുന്നത് വരെ പൂരിപ്പിച്ചിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്,’ നിഥിന്‍ പറയുന്നു.

Content Highlight: Director Vyshakh about Mammootty