പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്തിന്റെ  ‘എമ്പുരാനി’ലെ ലുക്ക് പുറത്ത് ; ഇത്തവണ സത്യം ഗോവര്‍ധനെ തേടിയെത്തും

/

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാനി’ലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്ത്. പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ഇന്ദ്രജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇത്തവണ സത്യം ഗോവര്‍ധനെ തേടിയെത്തുമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

എമ്പുരാനില്‍ ഗോവര്‍ധന്‍ എന്ന കഥാപാത്രത്തിന് വലിയ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടെന്നാണ് സൂചന. വിദേശത്ത് അടക്കം തനിക്ക് ഇത്തവണ ഷൂട്ട് ഉണ്ടായിരുന്നുവെന്ന് ഇന്ദ്രജിത്ത് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു.


ആദ്യഭാഗത്തില്‍ മുഴുനീള കഥാപാത്രമായിരുന്നില്ല ഗോവര്‍ധന്റേത്. ഇത്തവണ ഗോവര്‍ധന്‍ കണ്ടെത്തുന്ന സത്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

കെ.ജി.എഫും അനിമലും സ്വീകരിച്ച പ്രേക്ഷകരിലേക്ക് മാര്‍ക്കോ എത്തിക്കുമ്പോള്‍ എന്റെ പ്രതീക്ഷ ഇതാണ്: നിര്‍മാതാവ്

ചിത്രത്തിന്റേതായ കൂടുതല്‍ അപ്‌ഡേഷനുകളൊന്നും പുറത്തുവന്നിട്ടില്ല. സര്‍പ്രൈസ് കാസ്റ്റിങ്ങുകള്‍ ഉണ്ടെന്നും സിനിമയുടെ ഔട്ട് അറിയുന്ന വളരെ കുറച്ച് പേര്‍ മാത്രമേയുള്ളൂവെന്നും കഴിഞ്ഞ ദിവസം നടന്‍ നന്ദുവും പറഞ്ഞിരുന്നു.

യു.കെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കഥ ഇഷ്ടമായി, പക്ഷേ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല: വിജയ് സേതുപതി

ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു.

Content Highlight: Indrajith Look on Empuraan out