ആ സിനിമകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ റൂട്ട് ശരിയല്ലെന്ന് മനസിലായി: സജിന്‍ ഗോപു

/

ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത് ഇന്ന് മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളെന്ന പേരെടുത്തു കഴിഞ്ഞ താരമാണ് സജിന്‍ ഗോപു. ചുരുളിയിലെ വേഷത്തിലൂടെയാണ് സജിന്‍ ശ്രദ്ധിക്കപ്പെടുന്നത്.

സജിന്റെ കരിയറില്‍ ബ്രേക്കാവുന്നത് ആവേശത്തിലെ അമ്പാന്റെ വേഷമാണ്. സിനിമയിലേക്കുള്ള തന്റെ വഴി അത്ര എളുപ്പമല്ലായിരുന്നു എന്ന് പറയുകയാണ് സജിന്‍.

തുടക്കകാലത്ത് ചെയ്ത സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെന്നും ചാന്‍സ് ചോദിച്ച് തെണ്ടി നടന്ന കാലമായിരുന്നു അതെന്നും സജിന്‍ പറയുന്നു. തന്റെ റൂട്ട് ശരിയല്ലെന്ന് മനസിലായതോടെയാണ് പരിപാടി മാറ്റിപ്പിടിച്ചതെന്നും സജിന്‍ പറയുന്നു.

‘ആദ്യം ഞാന്‍ ചെയ്ത മൂന്ന് സിനിമകള്‍ ആരും അറിഞ്ഞിരുന്നില്ല. സിനിമകള്‍ ഏതെല്ലാമാണെന്ന് ഞാന്‍ പറയുന്നില്ല. ചെറിയ ക്യാരക്ടേഴ്‌സാണ്. അത് ചാന്‍സ് ചോദിച്ച് തെണ്ടി പോയിട്ട് കിട്ടിയ മൂന്ന് ക്യാരക്ടറാണ്.

എന്ത് ത്രീഡി അണ്ണാ, നമുക്ക് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു; ആ കോണ്‍ഫിഡന്‍സ് മതിയായിരുന്നു എനിക്ക്: മോഹന്‍ലാല്‍

ആ പടങ്ങളൊന്നും വര്‍ക്കായില്ല. ആര്‍ക്കും അറിയുകയുമില്ല. ചിലര്‍ക്കൊക്കെ ചിലപ്പോള്‍ അറിയുമായിരിക്കും. പിന്നീട് എനിക്ക് മനസിലായി ഞാന്‍ പോയിക്കൊണ്ടിരിക്കുന്ന റൂട്ട് ശരിയല്ലെന്ന്.

അപ്പോള്‍ ഞാന്‍ നൈസ് ആയി അത് ബ്രേക്ക് ചെയ്തു. എന്നിട്ട് നല്ലൊരു പരിപാടിക്ക് വേണ്ടി കാത്തിരുന്നു. അങ്ങനെയാണ് എന്റെ സുഹൃത്ത് വഴി അവന്‍ തന്നെ തിരക്കഥയെഴുതുന്ന സിനിമയിലൂടെ വരാമെന്ന് കരുതുന്നത്.

എമ്പുരാനില്‍ ഞാനുണ്ട്: പുതിയ അപ്‌ഡേഷനുമായി സുരാജ് വെഞ്ഞാറമൂട്

അല്ലാതെ എനിക്ക് ആരും നല്ല റോളൊന്നും തരാന്‍ പോകുന്നില്ല. അതിനുള്ള കോണ്‍ടാക്ട്‌സും ഇല്ല. അങ്ങനെ അത് ഏകദേശം സെറ്റ് ആയി വരുമ്പോഴാണ് ചുരുളിയിലോട്ട് ഞാന്‍ കയറുന്നത്,’ സജിന്‍ പറയുന്നു.

Content Highlight: Actor Sajin Gopu about his first Movie