എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേഷനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. ലൂസിഫറില്‍ ജതിന് രാംദാസ് എന്ന കഥാപാത്രമായി എത്തിയത് നടന് ടൊവിനോ തോമസായിരുന്നു.
എമ്പുരാന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ. എമ്പുരാന്റെ കുറേ സീനുകള്‍ താന്‍ കണ്ടെന്നും അതൊരു വേറെ പരിപാടിയാണെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.
സിനിമ അതിന്റെ ടോട്ടാലിറ്റിയില്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.
‘ എമ്പുരാന് ഷൂട്ട് പൂര്‍ത്തിയായി കഴിഞ്ഞു. മാര്‍ച്ച് 27 നാണ് റിലീസ്. ജതിന് രാംദാസ് എന്ന മുഖ്യമന്ത്രിയുടെ കഥാപാത്രമായി ഞാനും ഉണ്ട്.
പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്, എന്നാല്‍ നല്ല കഥകള്‍ ഇല്ല: മോഹന്‍ലാല്‍
ലൂസിഫര്‍ എവിടെയാണോ അവസാനിപ്പിച്ചത് അവിടെ നിന്നുമാണ് സിനിമ തുടങ്ങുന്നത്. കോമ്പിനേഷന്‍ രംഗങ്ങളൊക്കെയുണ്ട്. സിനിമ എന്ന ടോട്ടാലിറ്റിയില്‍ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
ലൂസിഫര്‍ എവിടെ അവസാനിച്ചോ അവിടെ വെച്ചാണ് സിനിമ തുടങ്ങുന്നത്. റഷ്യയില്‍ അവസാനിക്കുന്ന രീതിയിലാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്.
എമ്പുരാന് എത്ര രാജ്യങ്ങളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട് എന്ന് നമുക്കറിയാം. ഞാനും അത് ഒരു ടോട്ടല്‍ സിനിമയായി കാണാന്‍ കാത്തിരിക്കുകയാണ്.
കുറേ സീക്വന്‍സസ് കണ്ടിരുന്നു. ഭയങ്കര അടിപൊളിയാണ്. പല സീക്വന്‍സും കണ്ടിട്ട് ഞാന്‍ ഭയങ്കര എക്സൈറ്റഡായി.
കോട്ടിന് 650 രൂപയാണ് വാടക, ചെറിയ സ്മെല്ലും ചെറുതായിട്ട് ചൊറിച്ചിലുമുണ്ട്: ലിസ്റ്റിനെ ട്രോളി ഗ്രേസ്
ലൂസിഫര്‍ കണ്ടതുപോലെ തന്നെ പറ്റിയാല്‍ ലാലേട്ടന്റേയും രാജുവേട്ടന്റേയും കൂടെ ഇരുന്ന് കാണാന്‍ പറ്റിയാല്‍ അതൊരു വേറെ എക്സ്പീരിയന്‍സ് ആയിരിക്കും.
ഞാന്‍ ജീവിതത്തില്‍ സിനിമ കണ്ടതില്‍ എന്റെ ഏറ്റവും നല്ല എക്സ്പീരിയന്‍സ് ആയിരുന്നു ലൂസിഫറിന്റെ ഫാന്‍സ് ഷോ,’ ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas about Empuraan