അന്ന് ആ സിനിമ നാല് പേര്‍ കണ്ടിരുന്നെങ്കില്‍ ഇത്രയും നാള്‍ എനിക്ക് കാത്തിരിക്കേണ്ടി വരില്ലായിരുന്നു: സുരാജ് വെഞ്ഞാറമൂട്

/

തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന പേരറിയാത്തവര്‍ എന്ന ചിത്രം അന്ന് ആളുകളിലേക്ക് എത്തിയിരുന്നെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ക്കായി താന്‍ ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വരില്ലായിരുന്നെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്.

പേരറിയാത്തവന് ദേശീയ അവാര്‍ഡ് ലഭിച്ചെങ്കിലും തനിക്ക് മികച്ച വേഷങ്ങള്‍ ലഭിക്കാന്‍ പിന്നേയും ഒരുപാട് നാള്‍ കാത്തിരിക്കേണ്ടി വന്നെന്നായിരുന്നു സുരാജ് പറഞ്ഞത്.

‘ നമ്മള്‍ ഒരു ഗംഭീര സിനിമ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് ആള്‍ക്കാരിലേക്ക് എത്തുക, അവര്‍ കാണുക, അവര്‍ അഭിപ്രായം പറയുക. അതാണ് ഏറ്റവും വലിയ സന്തോഷം.

എമ്പുരാന്റെ കുറേ സീനുകള്‍ കണ്ടു, വേറെ പരിപാടിയാണ്; മുഖ്യമന്ത്രി ജതിന്‍ രാംദാസിനെ കുറിച്ച് ടൊവിനോ

എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ പേരറിയാത്തവര്‍ എന്ന സിനിമ ആരും കണ്ടിട്ടില്ല. വളരെ ചുരുക്കം പേരെ കണ്ടിട്ടുള്ളൂ.

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ സ്യുച്ചിങ് ഇത്തിരി നേരത്തെ സംഭവിച്ചേനെ. പിന്നെ സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്നു. ആ സിനിമ കഴിഞ്ഞ് കുറേ കഴിഞ്ഞിട്ടാണ് എനിക്ക് ആക്ഷന്‍ ഹീറോ ബിജു കിട്ടുന്നത്. അവിടം തൊട്ടാണ് വേരൊരു സ്യുച്ചിങ് സംഭവിക്കുന്നത്.

അന്നത്തെ ജൂറി ചെയര്‍മാന്‍ ഭയങ്കര അഭിപ്രായം പറഞ്ഞ സിനിമയായിരുന്നു പേരറിയാത്തവര്‍. പക്ഷേ ആരും സിനിമ കണ്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു.

പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്, എന്നാല്‍ നല്ല കഥകള്‍ ഇല്ല: മോഹന്‍ലാല്‍

എനിക്ക് അവാര്‍ഡ് കിട്ടിയത് ആര്‍ക്കും വിശ്വസിക്കാന്‍ തന്നെ ആയിരുന്നില്ല. ഇവനോ നാഷണല്‍ അവാര്‍ഡോ എന്തിനെടേ എന്ന് എന്റെ കൂടെ നില്‍ക്കുന്നവര്‍ പോലും ചോദിച്ചു.

അളിയാ നിനക്ക് എന്തിന് നാഷണല്‍ അവാര്‍ഡ് എന്ന് ചോദിച്ചു. എടാ ഞാന്‍ അഭിനയിച്ചെടാ ഡോ. ബിജു സാറിന്റെ പടത്തില്‍, അദ്ദേഹത്തിന്റെ ഗംഭീര പടമാണെന്നൊക്കെ പറഞ്ഞു.

കോട്ടിന് 650 രൂപയാണ് വാടക, ചെറിയ സ്‌മെല്ലും ചെറുതായിട്ട് ചൊറിച്ചിലുമുണ്ട്: ലിസ്റ്റിനെ ട്രോളി ഗ്രേസ്

എന്നാലും നിനക്കെങ്ങനെ എടേ എന്ന് വീണ്ടും ചോദിച്ചു. നമ്മള്‍ ഫുള്‍ കോമഡിയല്ലേ. തള്ളേ എന്തര് നിനക്ക് എന്തെരെടാ എന്നൊക്കെ പറഞ്ഞു നടക്കുന്ന ഇവന് പെട്ടെന്ന് അവാര്‍ഡ് കിട്ടയപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാനായില്ല.

കോമഡിക്കാണോ അവാര്‍ഡ് അളിയാ എന്ന് ചോദിച്ചവരുണ്ട്. കാരണം ആ സിനിമ ആള്‍ക്കാരിലേക്ക് എത്താതിരുന്നത് കൊണ്ടാണത്,’ സുരാജ് പറഞ്ഞു.

Content Highlight: Actor Suraj Venjaramood about his national Award