ഫ്യൂഡല്‍ സിനിമകള്‍ ഇപ്പോഴും ആളുകള്‍ക്ക് ഇഷ്ടമാണ്, ലൂസിഫര്‍ ഫ്യൂഡല്‍ സിനിമയല്ലേ: ഷാജി കൈലാസ്

/

ഫ്യൂഡല്‍ സിനിമകള്‍ ആളുകള്‍ക്ക് ഇഷ്ടമാണെന്നും തന്റെ സിനിമകള്‍ക്കെതിരായ വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കാറില്ലെന്നും സംവിധായകന്‍ ഷാജി കൈലാസ്.

തനിക്ക് ഇങ്ങനെ സിനിമയെടുക്കാന്‍ മാത്രമേ അറിയുള്ളൂവെന്നും വലിയ ഹിറ്റായ ലൂസിഫര്‍ പോലും ഫ്യൂഡല്‍ സിനിമയാണെന്നും ഷാജി കൈലാസ് പറഞ്ഞു.

നരസിംഹം, വല്യേട്ടന്‍ സിനിമകളിലെ സാമ്യതയെ കുറിച്ചും തറവാട് വീട്, നായകന്‍, ശിങ്കിടികള്‍ ഇത്തരമൊരു ഫോര്‍മാറ്റ് മാത്രം പിടിക്കുന്നതിലെ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനും മറുപടി പറയുകയായിരുന്നു ഷാജി കൈലാസ്.

ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും എന്റെ ആ ശീലം നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: ആസിഫ് അലി

‘ ഒരു ഫ്യൂഡല്‍ തത്വമാണ് അത്. ഇപ്പോഴും ജനങ്ങള്‍ക്ക് അതിഷ്ടമാണ്. എന്തിന് ലൂസിഫര്‍ വരെ ഫ്യൂഡല്‍ ആണ്. ആ തറവാടും അവരുടെ സംഭവങ്ങളും വെച്ചിട്ടാണ് പോകുന്നത്.

ബാക്ക് ഗ്രൗണ്ടില്‍ എപ്പോഴും അങ്ങനെ ഒരു ഫീല്‍ ഉണ്ട്. അതില്‍ ഒരു മാറ്റം ഉണ്ടാവില്ല. രണ്ട് തട്ടില്‍ നിന്നാല്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. ഫ്യൂഡല്‍ കഥ പറച്ചില്‍ രീതി ആളുകള്‍ക്ക് ഇഷ്ടമാണ്.

പക്ഷേ കുറേ വിമര്‍ശനങ്ങള്‍ വരും. അത് നോക്കാനേ പാടില്ല. പടം സക്‌സസ് ആണോ. പിന്നെ ഓക്കെയാണ് ചീത്ത പറഞ്ഞോട്ടെ അതെനിക്ക് ഇഷ്ടമാണ്. കമന്റ് ബോക്‌സ് ഞാന്‍ ഓപ്പണ്‍ ചെയ്യാറില്ല.

ഓപ്പണ്‍ ചെയ്താലും കുറേ ആള്‍ക്കാര്‍ ചീത്ത പറയും. അത് അവരുടെ ഇഷ്ടമല്ലേ. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം ഉണ്ടാകും. അവര്‍ പറഞ്ഞോട്ടെ. അതൊന്നും കുഴപ്പമില്ല. ഞാന്‍ അവരെ ഒന്നും പറയില്ല. നമുക്ക് ഇങ്ങനെയേ പടം ചെയ്യാന്‍ അറിയാവൂ, അത് നമ്മള്‍ ചെയ്യുന്നു,’ ഷാജി കൈലാസ് പറഞ്ഞു.

മലയാള സിനിമയില്‍ ആകെയുള്ളത് 8 നൂറ് കോടി പടങ്ങള്‍, അതില്‍ അഞ്ചെണ്ണവും ഈ വര്‍ഷം: ടൊവിനോ

പണ്ടൊക്കെ ഒരു സിനിമ ഇറങ്ങിയാല്‍ മൗത്ത് പബ്ലിസിറ്റിയായിരുന്നു. ആ പബ്ലിസിറ്റി കറക്ടുമായിരുന്നു. ഈ പടം കണ്ടോളൂ കേട്ടോ ഇന്ററസ്റ്റിങ് ആണ് എന്ന് പറയുന്ന രീതി.

ഇന്ന് വയലന്‍സല്ലേ. സമൂഹത്തില്‍ മൊത്തം വയലന്‍സായി. ഒരാളെ എങ്ങനെ വെട്ടിനുറുക്കാമെന്ന് നോക്കുന്ന സമയമാണ്. ഇന്ന് ചോരയുടെ മരണമാണ് എല്ലായിടത്തും വല്ലാത്ത അവസ്ഥയാണ്.

ഞാന്‍ വയലന്‍സ് സിനിമകളൊന്നും അധികം എടുത്തിട്ടില്ല. ആക്ഷന്‍ ഉണ്ട്. പക്ഷേ ഏകലവ്യനില്‍ വായ്ക്കകത്ത് ബോംബ് വെച്ച് ചിതറിപ്പിച്ചിട്ടുണ്ട്.പിന്നെ കത്തിച്ചിട്ടുണ്ട്. തിന്മയെ അഗ്നിക്ക് കൊടുക്കുക എന്നര്‍ത്ഥത്തില്‍.

അല്ലാതെ ക്രിമിനലുകളെ പൊലീസിന് കൊടുത്ത് അവര്‍ക്ക് സര്‍ക്കാരിന്റെ ശാപ്പാട് കൊടുത്ത് വളര്‍ത്തേണ്ടല്ലോ. തീര്‍ത്തുകളയുക,’ ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas about His Movies and Feudalism