ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ കരിയര്‍ തന്നെ മാറിയ നടനാണ് ശ്യാം മോഹന്‍.
വെബ് സീരീസുകളിലും ചെറിയ ചില വേഷങ്ങളിലും ഒതുങ്ങി നിന്ന ശ്യാം മോഹന് പ്രേമലു സമ്മാനിച്ചത് കരിയര്‍ ബ്രേക്കാണ്.
പ്രേമലുവിന് ശേഷം ജീവിതത്തില്‍ ഉണ്ടായ ചില മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹന്‍.
മുന്‍പൊക്കെ ഇത്ര ദിവസത്തെ ഷൂട്ടുണ്ട് എത്രയാണ് പേയ്മെന്റ് എന്ന് ആളുകള്‍ ചോദിച്ചിരുന്നിടത്ത് നിന്ന് ഒരു കഥയുണ്ട് കേള്‍ക്കാമോ എന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നായിരുന്നു ശ്യാം പറഞ്ഞത്.
പ്രേമലു എന്ന സിനിമ കൊണ്ട് സംഭവിച്ച മാറ്റമാണ് അതെന്നും ശ്യാം മോഹന്‍ പറയുന്നു.
റൈഫിള്‍ ക്ലബ്ബിന്റെ സെറ്റില്‍ എനിക്ക് ഒരു പേര് കിട്ടി, രണ്ടര കുട്ടേട്ടന്‍: വിജയരാഘവന്‍
‘മുന്‍പൊക്കെ ഇത്ര ദിവസത്തെ ഷൂട്ടുണ്ട് എത്രയാണ് പേയ്മെന്റ് എന്നാണ് ആളുകള്‍ ചോദിച്ചിരുന്നത്. ഇന്ന് അതുമാറി ഒരു കഥയുണ്ട് കേള്‍ക്കാമോ എന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. അത് പ്രേമലു എന്ന സിനിമ കൊണ്ട് സംഭവിച്ചതാണ്,’ ശ്യാം മോഹന്‍ പറയുന്നു.
പൊന്മുട്ട എന്ന വെബ്സീരിസില്‍ എത്തിയ ശേഷമാണ് സിനിമയെ സീരിയസായി എടുക്കാന്‍ തുടങ്ങിയത്. അവിടെ സ്‌ക്രിപ്റ്റിങ്ങ് തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഭാഗമായിരുന്നു.
പൊന്മുട്ട കണ്ടിട്ടാണ് പത്രോസിന്റെ പടപ്പുകളിലേക്ക് വിളിക്കുന്നത്. ആ സിനിമ ഹിറ്റാകുമെന്നും ഇനി ഇതോടെ എല്ലാം സെറ്റാകുമെന്നും കരുതി. പക്ഷെ അതുണ്ടായില്ല.
2015ല്‍ ജോലി കളഞ്ഞ് കൊച്ചിയിലേക്ക് എത്തിയ ശേഷം മുതല്‍ ഓരോ വര്‍ഷവും, അടുത്ത വര്‍ഷം എല്ലാം ശരിയാകുമെന്ന് വിചാരിക്കാറുണ്ടായിരുന്നു.
സിനിമയിലെ ഈ സ്പേസുകളെല്ലാം ആഷിക്കേട്ടന്‍ എനിക്ക് നല്‍കിയതാണ്: ദിലീഷ് പോത്തന്‍
2017ല്‍ 2018ല്‍ ശരിയാകുമെന്ന് കരുതും, 2018ല്‍ 2019ല്‍ ശരിയാകുമെന്ന് കരുതും, അങ്ങനെ ഒടുവില്‍ 2024ല്‍ അങ്ങനെ കാര്യങ്ങള്‍ ശരിക്കും മാറി.
പ്രേമലുവില്‍ അഭിനയിക്കുമ്പോള്‍ പോലും ആ സിനിമ ഇത്രയും വലിയ ഹിറ്റാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്യാം പറയുന്നു. തന്റെ കഥാപാത്രത്തിന്റെ വലുപ്പം മനസിലാക്കിയതോടെ സിനിമയ്ക്കായി തന്നെ പൂര്‍ണമായി സമര്‍പ്പിച്ചെന്നും താരം പറഞ്ഞു.
Content Highlight: Actor Shyam Mohan about Premalu Movie and Career Change