റൈഫിള്‍ ക്ലബ്ബിലെ അംഗങ്ങളെ കുറിച്ചും സെറ്റില്‍ തങ്ങള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരങ്ങളായ സുരഭിയും ഉണ്ണിമായയുമൊക്കെ.
തോക്ക് ഉപയോഗിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും ട്രെയിനേഴ്‌സ് ഉണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.
‘മിലന്‍ എന്നൊരു നാഷണല്‍ ഷൂട്ടിങ് കോമ്പറ്റീഷന് പോകുന്ന പയ്യന്‍ ഉണ്ടായിരുന്നു. അവന്‍ പടത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. എല്ലാവര്‍ക്കും മിലന്റെ ബേസിക് ട്രെയിനിങ് കിട്ടിയിട്ടുണ്ട്.
ഞങ്ങള്‍ ആദ്യം ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. സമയം കോഡിനേറ്റ് ചെയ്യാനൊക്കെ. നാളെ ഞങ്ങള്‍ എട്ട് മണിക്ക് ഫ്രീ ആണ് നീ ഫ്രീ ആണോ എന്നൊക്കെ ചോദിച്ചിട്ടൊക്കെ അവൈല്യബിള്‍ ആയിട്ടുള്ള സമയത്താണ് പ്രാക്ടീസ് ചെയ്തത്.
ഇവര്‍ ട്രെയിന്‍ഡ് ആയിട്ടുള്ള ആള്‍ക്കാര്‍ക്കേ തോക്ക് കൊടുക്കൂ. നമ്മള്‍ ചെന്ന് ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ തരില്ല. മിലന്റെ പ്രസന്‍സിലാണ് തോക്ക് ഉപയോഗിച്ചിരിക്കുന്നത്.
ഒറിജിനല്‍ തോക്കിന്റെ അതേ ഭാരമായിരുന്നു. പൊട്ടാസ് വെച്ചാണ് പൊട്ടിക്കുന്നത്. ഡമ്മിയാണ്. നല്ല ഭാരമുണ്ട്. ഉണ്ടയിട്ട് പൊട്ടിക്കുന്ന തോക്കല്ല. ഈ വെയ്റ്റ് ട്രെയിന്‍ ചെയ്യാന്‍ വേണ്ടിയിട്ട് മിലന്‍ ഫുള്‍ ടൈം ഉണ്ടായിരുന്നു.
ഗണ്‍ പരിചയപ്പെടുത്തുകയും പൊസിഷനിങ് പറഞ്ഞു തരികയുമൊക്കെ ചെയ്തിരുന്നു. ലൊക്കേഷനില്‍ എല്ലാവരും അവര്‍ക്ക് ടൈം കിട്ടുന്ന പോലെ ഗണ്‍ എടുത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു, ഉണ്ണിമായ പറഞ്ഞു.
‘ഇതിന് ഭയങ്കര ശബ്ദമുണ്ടാകും. ഞങ്ങള്‍ ഈ തോക്കൊക്കെ പിടിച്ച് ഭയങ്കര ആറ്റിറ്റിയൂഡില്‍ നിന്നിട്ട് വെടിവെച്ച ശേഷം ആ ശബ്ദം വരുമ്പോള്‍ പണ്ടത്തെ ജഗതിസാറിനെപ്പോലെയായിപ്പോവും മുഖത്തെ എക്‌സ്പ്രഷന്‍.
ഇത് പൊട്ടുമ്പോള്‍ പേടിക്കാതെ പിടിച്ച് നില്‍ക്കണമല്ലോ. പൊട്ടിച്ച് പൊട്ടിച്ച് ആ ശബ്ദവുമായി ഞങ്ങള്‍ താദാത്മ്യം പ്രാപിച്ചു. ചെറിയ പൊട്ടാസ് വെച്ചിട്ടാണ് പൊട്ടിക്കുന്നതെങ്കില്‍ ചെറിയൊരു ഫയര്‍ ജനറേറ്റഡാകും. കുറേ പേര്‍ ഒന്നിച്ച് പൊട്ടിക്കുമ്പോള്‍ ഉണ്ണിമായയ്ക്ക് ചെറിയൊരു പരിക്കൊക്കെ പറ്റിയിരുന്നു, സുരഭി പറയുന്നു.
Content Highlight: Actress Surabhi about Gun Training in Rifle Club Location