നായകന്റെ വെറുമൊരു നായികയാവാന്‍ താത്പര്യമില്ല: ലിജോ മോള്‍ ജോസ്

/

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ലിജോമോള്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഹണീ ബീ 2.5 എന്നീ ചിത്രങ്ങളിലും ലിജോ മോള്‍ ഭാഗമായിരുന്നു.

2021-ല്‍ റിലീസ് ചെയ്ത ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെന്‍ഗെന്നി എന്ന കഥാപാത്രമാണ് ലിജോ മോളുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം.

ഒരു സിനിമ തേടിയെത്തുമ്പോള്‍ അതില്‍ നമ്മുടെ കഥാപാത്രത്തിന് എന്താണ് ചെയ്യാനുള്ളത് എന്ന് തീര്‍ച്ചയായും നോക്കുമെന്ന് പറയുയാണ് ലിജോമോള്‍ ജോസ്.

അതിനുവേണ്ടി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ എനിക്ക് സഞ്ചരിക്കേണ്ടി വന്നു: മോഹന്‍ലാല്‍

ഇന്ന കഥാപാത്രങ്ങളേ ചെയ്യൂ എന്നല്ല പറയുന്നതെന്നും മറിച്ച് നായകന്റെ വെറുതെയൊരു നായികയാകാന്‍ തനിക്ക് താത്പര്യമില്ലെന്നും ലിജോ മോള്‍ പറയുന്നു.

‘ ഏതൊരു കഥ വന്നാലും ഞാന്‍ നോക്കുന്നത് അതില്‍ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ്. ഒരു നായകന്റെ നായിക അങ്ങനെയല്ല. മാത്രമല്ല ഒരുപാട് കൊമേഷ്യല്‍ ഫിലിംസ് എന്നെ തേടി വന്നിട്ടുമില്ല.

വന്നതൊക്കെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള റോളുകളാണ്. അതില്‍ നിന്ന് ഞാന്‍ സെലക്ട് ചെയ്യുന്നു എന്നേയുള്ളൂ. അല്ലാതെ ഞാന്‍ ഇനി ഇങ്ങനെയുള്ള റോളുകള്‍ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് ഇരുന്നിട്ടില്ല. എനിക്ക് ഭാഗ്യവശാല്‍ വന്നതൊക്കെ അങ്ങനെയുള്ള കഥാപാത്രങ്ങളാണ്.

തോക്ക് വെച്ച് പൊട്ടിക്കുമ്പോള്‍ പണ്ട് ജഗതിച്ചേട്ടന്‍ ചെയ്തപോലെ ആകരുതെന്നുണ്ടായിരുന്നു: സുരഭി

പിന്നെ ഞാന്‍ എന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. വരുന്ന സിനിമകള്‍ ചെയ്യുന്നു ബാക്ക് ടു പേഴ്‌സണല്‍ ലൈഫ് അതാണ് രീതി. സിനിമകള്‍ കണ്ടിട്ട് ആളുകള്‍ വിളിക്കുന്നു. അതില്‍ നിന്ന് ബെറ്റര്‍ ആയിട്ടുള്ളത് ചൂസ് ചെയ്യുന്നു,’ ലിജോ മോള്‍ പറയുന്നു.

ഉര്‍വശി, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, ഐശ്വര്യ രാജേഷ് എന്നിവര്‍ അഭിനയിച്ച ഹെര്‍ എന്ന ആന്തോളജിയില്‍ ലിജോയും ഒരു വേഷം ചെയ്തിട്ടുണ്ട്.

ഹെര്‍ ആന്തോളജി ആയതുകൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. ബാക്കിയെല്ലാവരും എന്നേക്കാള്‍ വലിയ താരങ്ങാളല്ലോ. ഞാന്‍ അതില്‍ ഏറ്റവും ഒടുവില്‍ വരുന്ന ആളാണ്. ഞാന്‍ ലീഡ് ആയിട്ട് ഒരു പടം ചെയ്യുമ്പോള്‍ സ്വാഭാവികമായും ടെന്‍ഷന്‍ ഉണ്ടാകും. ഇതില്‍ ആ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല, ലിജോ മോള്‍ പറയുന്നു.

Content Highlight: Acttress Lijomol About his Movies and Character Selection