മലയാളത്തിലെ ജനപ്രിയ നടനെന്ന ലേബലിലാണ് ഇന്ന് ബേസില്‍ ജോസഫിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത്തരമൊരു ലേബലില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ ബേസില്‍.
തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ജനപ്രിയത ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാനും തനിക്ക് സാധിക്കേണ്ടതുണ്ടെന്നുമായിരുന്നു ബേസില്‍ പറഞ്ഞത്.
ജയ ജയ ജയഹേയില്‍ വളരെ വൃത്തികെട്ട ഒരു നായകനാണ് താനെന്നും ഒരിക്കലും ജനങ്ങള്‍ക്ക് പ്രിയ്യപ്പെട്ട ഒരു ക്യാരക്ടറല്ല അതെന്നും അതുകൊണ്ട് തന്നെ അങ്ങനെ ഒരു ചോയ്‌സില്ലെന്നുമായിരുന്നു ബേസില്‍ പറഞ്ഞത്.
‘ജനപ്രിയ നടനെന്ന ലേബലൊക്കെ നിലവില്‍ വേറെ നടന്മാര്‍ക്കുണ്ടല്ലോ. അതുകൊണ്ട് തന്നെ അത്തരമൊരു ലേബലില്‍ അറിയപ്പെടാന്‍ പേഴ്‌സണലി എനിക്ക് താത്പര്യമില്ല.
അവരെ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ ഉണ്ടല്ലോ. അതുകൊണ്ട് തന്നെ ആ ലേബലില്‍ അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്.
ജനപ്രിയത ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാനും ആഗ്രഹമുണ്ട്. ജയ ഹേയില്‍ വളരെ വൃത്തികെട്ട ഒരു നായകനാണ് ഞാന്‍. ഒരിക്കലും ജനങ്ങള്‍ക്ക് പ്രിയ്യപ്പെട്ട ഒരു ക്യാരക്ടറല്ല.
അങ്ങനെ ഒരു ചോയ്‌സില്ല. ഒരു സിനിമ വരുമ്പോള്‍ അതിലേത് നല്ല ക്യാരക്ടറാണോ, ആ സിനിമ നല്ലതാണോ എന്നൊക്കെയാണ് നോക്കാറ്.
നായകന്റെ വെറുമൊരു നായികയാവാന്‍ താത്പര്യമില്ല: ലിജോ മോള്‍ ജോസ്
എന്റെ സ്‌പേസിനെക്കാളും ആ സിനിമയ്ക്ക് ഞാന്‍ വരുന്നത് ഗുണം ചെയ്യുമോ എന്നതാണ് പ്രധാനം. നല്ല സിനിമയുടെ ഭാഗമായാല്‍ കുറേക്കാലം ഇങ്ങനെ വന്നിരിക്കാം. അല്ലെങ്കില്‍ പെട്ടെന്ന് വീട്ടില്‍ പോകേണ്ടി വരും,’ ബേസില്‍ പറഞ്ഞു.
സംവിധായകനില്‍ നിന്നും നടനിലേക്കുള്ള മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിനും ബേസില്‍ മറുപടി നല്‍കി. ഞാനും ഒട്ടും പ്രതീക്ഷിച്ചതല്ല ഈ ട്രാന്‍സിഷന്‍. നടന്‍ ആയി ആയി പെട്ടെന്ന് ഒരു പോയിന്റ് എത്തിയപ്പോള്‍ ലീഡ് റോള്‍ ചെയ്യാന്‍ തുടങ്ങി. അത് അങ്ങനെയങ്ങ് നീണ്ടുപോയി,’ ബേസില്‍ പറയുന്നു.
Content Highlight: Actor Basil Joseph about Janapriyanayakan Label