അല്ലു അര്‍ജുന്റെ പുഷ്പ 2 ഇന്ത്യയൊട്ടാകെ തരംഗമാകുമ്പോള്‍ ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പീലിങ്സ് എന്ന ഗാനമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ്ങായത്.
മലയാളികളോടുള്ള ആദരസൂചകമായി പാട്ടിന്റെ ആദ്യത്തെ നാല് വരി എല്ലാ ഭാഷകളിലും മലയാളത്തില്‍ തന്നെയാണ് റിലീസ് ചെയ്തത്. ‘മല്ലികബാണന്റെ അമ്പുകളോ’ എന്ന് തുടങ്ങുന്ന ഗാനം കൊറിയോഗ്രഫി കൊണ്ടും മ്യൂസിക്കുകൊണ്ടും തരംഗമായപ്പോള്‍ ഗാനത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഗാനരംഗത്തിനായി ചിട്ടപ്പെടുത്തിയ കൊറിയോഗ്രഫി അല്പം വള്‍ഗറാണെന്ന വിമര്‍ശനമായിരുന്നു വന്നത്. ഇപ്പോഴിതാ പീലിങ്സ് സോങ്ങിന്റെ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് നടി രശ്മിക മന്ദാന.
ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് മുന്‍പുള്ള കൊറിയോഗ്രഫി കണ്ട് താന്‍ ഞെട്ടിപ്പോയെന്നും പൊതുവെ തന്നെ ഒരാള്‍ എടുത്തുയര്‍ത്തുന്നതില്‍ കംഫര്‍ട്ട് അല്ലാത്ത ആളാണ് താനെന്നും രശ്മിക പറഞ്ഞു.
‘പുഷ്പ റിലീസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പീലിങ്സ് ഷൂട്ട് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ വെറും അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ഗാനരംഗം ചിത്രീകരിക്കുന്നത്.
പാട്ടിന്റെ റിഹേഴ്സല്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കൂടുതല്‍ സമയവും ഞാന്‍ അല്ലു അര്ജുന് മേലെയാണ് ഡാന്‍സ് ചെയ്യുന്നത്. പൊതുവെ എന്നെ എടുത്തുയര്‍ന്ന സമയത്തൊന്നും ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്ത ആളാണ്. എന്നാല്‍ പീലിങ്സില് ഒരുപാട് സ്ഥലത്ത് അല്ലു എന്നെ എടുത്ത് ഉയര്‍ത്തുന്നുണ്ട്.
ജനപ്രിയ നടനെന്ന ലേബലില്‍ അറിയപ്പെടാന്‍ താത്പര്യമില്ല: ബേസില്‍
ഞാന്‍ ഇത് എങ്ങനെ ചെയ്ത് തീര്‍ക്കുമെന്ന ഒരു ആശങ്കയുണ്ടായിരുന്നു. ഒടുവില്‍ സംവിധായകന് സുകുമാര്‍ സാറിനേയും അല്ലുവിനേയും വിശ്വസിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനിച്ചു,’ ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ രശ്മിക പറഞ്ഞു.
അതേസമയം ബോക്സ് ഓഫീസില്‍ നിന്ന് 1500 കോടി നേടി കുതിപ്പ് തുടരുകയാണ് പുഷ്പ. അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി പുഷ്പ 2 മാറിയിരിക്കുകയാണ്.
Content Highlight: Rashmika Mandana about Peeling Song in Pushpa 2