ആ ഒരൊറ്റ കാരണം കൊണ്ടാണ് ഫൈറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഡ്യൂപ്പിനെ വെക്കാത്തത്: ടൊവിനോ

/

ഫൈറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പിനെ പരമാവധി ഉപയോഗിക്കാത്തവരാണ് മലയാളി നടന്മാര്‍.

സംഘട്ടന രംഗങ്ങള്‍, അതിനി എത്ര റിസ്‌കുള്ളതാണെങ്കിലും സ്വയം ചെയ്യുക എന്നതാണ് യുവ തലമുറയിലെ നടന്മാരുടെ രീതി. സംവിധായകന്‍മാര്‍ ആവശ്യപ്പെടുന്നതും അത് തന്നെയാണ്.

ഫൈറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് ഡ്യൂപ്പിനെ ഉപയോഗിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ടൊവിനോ തോമസ്.

‘ആര്‍ യു എ ഹനുമാന്‍ ഭക്തന്‍’; ഹനുമാന്‍ കൈന്‍ഡിനോടുള്ള എന്റെ ആദ്യ ചോദ്യം അതായിരുന്നു: സുരഭി

ഒരു ഫൈറ്റ് രംഗം ചെയ്യുമ്പോള്‍ ആയാല്‍ പോലും അത് കഥാപാത്രമായി തന്നെ നിന്ന് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഡ്യൂപ്പ് ചെയ്യുമ്പോള്‍ അതിന് വല്ലാതെ പെര്‍ഫക്ഷന്‍ വന്നുപോകുമെന്നും ടൊവിനോ പറയുന്നു.

‘ ഫൈറ്റ് രംഗങ്ങള്‍ക്ക് എഫേര്‍ട്ട് എടുത്താല്‍ അതിന് റിസള്‍ട്ട് ഉണ്ടാകും. അത്തരം രംഗങ്ങള്‍ പരമാവധി നമ്മള്‍ ചെയ്യുക എന്ന് പറയുന്നതിന് വേറേയും കാരണങ്ങള്‍ ഉണ്ട്. ഒരു ഡ്യൂപ്പാണ് ചെയ്യുന്നതെങ്കില്‍ ആ ഡ്യൂപ്പ് വളരെ ട്രെയിന്‍ഡ് ആയിരിക്കും.

അയാള്‍ ഫൈറ്റ് ചെയ്യുമ്പോള്‍ ഭയങ്കര ട്രെയിന്‍ഡ് ഫൈറ്റര്‍ ചെയ്യുന്നതിന്റെ പെര്‍ഫക്ഷന്‍ ഉണ്ടാകും. ഞാന്‍ ചെയ്യുന്നതുപോലെയായിരിക്കില്ല ചെയ്യുന്നത്.

മാര്‍ക്കോ ടീമിന് നന്ദി പറഞ്ഞ് യുക്തി; ഒരുമിച്ചുള്ള അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

എന്നെ സംബന്ധിച്ച് പരമാവധി നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ തന്നെ ചെയ്യണം എന്ന് ആഗ്രഹിക്കാന്‍ കാരണം ഞാന്‍ ഫൈറ്റ് ചെയ്യുമ്പോഴും ആ ക്യാരക്ടറായി നിന്നുകൊണ്ട് ഫൈറ്റ് ചെയ്യാനാണ് ആഗ്രഹിക്കുക.

ഇത്രയും ആക്ഷനെ കുറിച്ചൊക്കെ പറഞ്ഞിട്ട് ഞാന്‍ ഇവിടുന്ന് ഞൊണ്ടി നടന്നുപോയാല്‍ അതൊരു സരോജ് കുമാര്‍ പരിപാടിയാകും. കാരണം എനിക്ക് കാലില്‍ നീര് വന്നിട്ടുണ്ടേ (ചിരി),’ ടൊവിനോ പറയുന്നു.

Content Highlight: Actor Tovino Thomas about Fight Scenes and Dupe