കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ മമ്മൂട്ടി. 400 ലേറെ സിനിമകള്‍ തന്റെ സിനിമാജീവിതത്തില്‍ അദ്ദേഹം ചെയ്തു.
പുതുമുഖ സംവിധായകരുമായി സിനിമകള്‍ ചെയ്യാന്‍ എക്കാലവും താത്പര്യം കാണിക്കുന്ന നടനാണ് മമ്മൂട്ടി. കഥ ഇഷ്ടപ്പെട്ടാല്‍ ആ സംവിധായകന് ഏറ്റവും അടുത്ത ഡേറ്റ് നല്‍കുക എന്നതാണ് മമ്മൂട്ടിയുടെ രീതി.
70 ലേറെ പുതുമുഖ സംവിധായകര്‍ക്കൊപ്പം മമ്മൂട്ടി ഇക്കാലയളവിനുള്ളില്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്.
മമ്മൂക്കയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ ഇന്‍ട്രൊഡ്യൂസ് ചെയ്തിട്ടുള്ള നടനെന്ന് പറയുകയാണ് നടന്‍ സോഹന്‍ സീനുലാല്‍.
ആ ഒരൊറ്റ കാരണം കൊണ്ടാണ് ഫൈറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഡ്യൂപ്പിനെ വെക്കാത്തത്: ടൊവിനോ
അങ്ങനെ ലോകത്ത് ഒരു ആക്ടര്‍ക്കും നിലനില്‍ക്കാനാവില്ലെന്നും പത്ത് പുതുമുഖ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചാല്‍ ഒരു നടന്‍ വീട്ടിലിരിക്കേണ്ടി വരാറാണ് രീതിയെന്നും എന്നാല്‍ അത് മമ്മൂക്കയ്ക്ക് സംഭവിക്കില്ലെന്നും സോഹന്‍ സീനുലാല്‍ പറയുന്നു.
‘മമ്മൂക്കയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ ഇന്‍ട്രൊഡ്യൂസ് ചെയ്തിട്ടുള്ള നടന്‍.
അങ്ങനെ ലോകത്ത് ഒരു ആക്ടര്‍ക്കും നിലനില്‍ക്കാനാവില്ല. പത്ത് പുതുമുഖ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചാല്‍ ഒരു നടന്‍ വീട്ടിലിരിക്കേണ്ടി വരാറാണ് രീതി. എന്നാല്‍ അത് മമ്മൂക്കയ്ക്ക് സംഭവിക്കില്ല.
മമ്മൂക്ക എന്നിട്ടും സൂപ്പര്‍ സ്റ്റാറായിട്ട് നമ്പര്‍ വണ്ണായിട്ട് ഇരിക്കുകയാണ്. മമ്മൂക്ക പേടിപ്പിച്ചാല്‍ അവര്‍ക്ക് അവരുടെ ക്രിയേറ്റീവ് ആയിട്ടുള്ള ജോലി നടക്കുമോ. സപ്പോര്‍ട്ടാണ് അദ്ദേഹം കൊടുക്കുന്നത്.
‘ആര്‍ യു എ ഹനുമാന്‍ ഭക്തന്‍’; ഹനുമാന്‍ കൈന്‍ഡിനോടുള്ള എന്റെ ആദ്യ ചോദ്യം അതായിരുന്നു: സുരഭി
മലയാളം ഫിലിം ഇന്‍സ്ട്രയില്‍ നിങ്ങള്‍ കാണുന്ന മെയിന്‍ സ്ട്രീം എല്ലാ ഡയറക്ടേഴ്‌സും മമ്മൂക്ക കൊണ്ടുവന്നിട്ടുള്ള ആള്‍ക്കാരാണ്. അവരാണ് മലയാള സിനിമ ഭരിക്കുന്നത്.
അവരെ ഇന്‍ട്രൊഡ്യൂസ് ചെയ്തിട്ടുള്ള ആളാണ്. മമ്മൂക്കയെ സംബന്ധിച്ചിടത്തോളം ഡിസിപ്ലിന്‍, പിന്നെ വര്‍ക്കിന് വന്നാല്‍ വര്‍ക്കായിരിക്കണം. പുള്ളിക്ക് സിനിമയല്ലാതെ വേറൊന്നും സംസാരിക്കാനില്ല.
നമ്മള്‍ അത് സംസാരിച്ചാല്‍ മതി. ആ കാര്യം പറഞ്ഞാല്‍ മതി. അയാള്‍ക്ക് ഒരു ഷൂട്ട് നടക്കുന്ന പ്രോസസില്‍ അല്ലെങ്കില്‍ ആ സെറ്റില്‍ എല്ലാവരും ഡെഡിക്കേറ്റഡ് ആയിരിക്കണം,’ സോഹന്‍ സീനുലാല്‍ പറയുന്നു.
Content Highlight: Actor Sohan Seenulal about Mammootty