ലാലേട്ടന്റെ ബറോസ് എങ്ങനെ? പ്രേക്ഷക പ്രതികരണം

/

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം തിയേറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

മോഹന്‍ലാല്‍ പറഞ്ഞതുപോലെ തന്നെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രം തന്നെയാണ് ബറോസ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

3 ഡി സിനിമയില്‍ സാധാരണയുണ്ടാകുന്ന പ്രേക്ഷകരെ പേടിപ്പിക്കുന്ന തരത്തിലുള്ള ത്രിഡി വര്‍ക്കല്ല ചെയ്തിരിക്കുന്നതെന്നും കുട്ടികളെ മനസില്‍ കണ്ടുള്ള സോഫ്റ്റ് വര്‍ക്കാണെന്നും പ്രേക്ഷകര്‍ പറയുന്നു.

ഒരു പോര്‍ച്ചുഗീസ് നാടോടിക്കഥ വളരെ സ്വീറ്റായി പറഞ്ഞു വെക്കുന്ന രീതിയിലാണ് സിനിമയുടെ ചിത്രീകരണമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

എന്നെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കാനുള്ള തന്റേടം ആഷിഖ് അബു കാണിച്ചു, മറ്റാര്‍ക്കും അങ്ങനെ തോന്നിയില്ലല്ലോ: പൊന്നമ്മ ബാബു

കുട്ടികളെ മനസില്‍ കണ്ട് ലാലേട്ടന്‍ ഉണ്ടാക്കിയ കഥയാണ്. പഴയ കഥാപുസ്തകം വായിക്കുമ്പോള്‍ കിട്ടിയ ഫീലാണ് ചിത്രം കണ്ടപ്പോള്‍ കിട്ടിയത്. ഡയറക്ട് ത്രിഡിയില്‍ ഷൂട്ട് ചെയ്തതിന്റെ ക്വാളിറ്റി സിനിമ നിലനിര്‍ത്തിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

മ്യൂസിക്കും ഫൈറ്റും കുട്ടികളെ മനസില്‍ കണ്ട് ചെയ്തതുകൊണ്ട് തന്നെ എല്ലാത്തിലും ഒരു മിതത്വം കൊണ്ടുവന്നിട്ടുണ്ടെന്നും ചിലര്‍ പറയുന്നു.

എന്നാല്‍ വലിയ ആക്ഷനോ ഫാന്‍സിനെ സന്തോഷിപ്പിക്കാനോ ചിത്രം ഒന്നും ചെയ്തിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

പത്താം ക്ലാസില്‍ ലാലേട്ടന് എത്ര മാര്‍ക്കാ…? ജയിക്കാന്‍ വേണ്ടത് 310 മാര്‍ക്ക്, എനിക്ക് കിട്ടിയത്….: മോഹന്‍ലാല്‍

സംവിധായകനായി മോഹന്‍ലാല്‍ അരങ്ങേറ്റം മികച്ചതാക്കിയെന്നും സിനിമ കുടുംബപ്രേക്ഷകര്‍ക്കുള്ളതാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ബറോസിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസിന്റേതാണ് കഥ. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍.

Content Highlight: Mohanlal Barroz First Response