ദിലീഷ് പോത്തന്, വാണി വിശ്വനാഥ്, സുരഭി, വിജയരാഘവന്, ഹനുമാന് കൈന്‍ഡ്, ഉണ്ണിമായ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്.
മികച്ച പ്രതികരണവുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തില്‍ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപും ഒരു ശക്തമായ വേഷത്തിലെത്തിയിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലെത്തിയത്.
അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. അനുരാഗ് കശ്യപ് എങ്ങനെ റൈഫിള്‍ ക്ലബ്ബിന്റെ ഭാഗമായെന്ന് പറയുകയാണ് സംവിധായകന് ആഷിഖ് അബു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അനുരാഗ് കശ്യപ് ഇട്ട കമന്റില്‍ നിന്നാണ് അദ്ദേഹം റൈഫിള്‍ ക്ലബിലേക്ക് എത്തിയതെന്ന് ആഷിഖ് പറയുന്നു.
1650 ദിവസങ്ങള്‍ക്ക് ശേഷം ബറോസിനെ പോലെ എനിക്കും മോക്ഷം കിട്ടി: മോഹന്‍ലാല്‍
‘സിനിമയുടെ കാസ്റ്റിങ് കോളിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇട്ടപ്പോള്‍ ഹിന്ദിയില്‍ നിന്ന് ഒരു അതിഥിവേഷം ചെയ്യാന്‍ തയ്യാറാണെന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തു.
അനുരാഗ് തമാശയായി പറഞ്ഞതാണെങ്കിലും ഞാനത് കാര്യമായി എടുത്തു. ഫോണ്‍ വിളിച്ചു, അപ്പോള്‍ അനുരാഗിനും അത് കാര്യമായി എടുക്കേണ്ടി വന്നു, അങ്ങനെ സിനിമയില്‍ അഭിനയിച്ചു.’ ആഷിഖ് അബു പറഞ്ഞു.
മലയാളത്തില്‍ നിന്ന് മികച്ച സിനിമകള്‍ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാല്‍ ഭയം കാരണം അവയൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് നേരത്തെ അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിലേക്കും രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലേക്കും തന്നെ വിളിച്ചിരുന്നെന്നും ഭയം കാരണം ആ വേഷങ്ങളെല്ലാം വേണ്ടെന്ന് വെച്ചുവെന്നുായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്.
‘തുറമുഖം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ അച്ഛന്റെ വേഷം അവതരിപ്പിക്കാന്‍ രാജീവ് രവി എന്നെ വിളിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. പിന്നീട് ആ കഥാപാത്രം ജോജു ജോര്‍ജാണ് ചെയ്തത്.
അതുപോലെ ജല്ലിക്കെട്ട് എന്ന സിനിമയില്‍ വേട്ടക്കാരന്റെ കഥാപാത്രത്തിലേക്ക് എന്നെയായിരുന്നു ലിജോ സമീപിച്ചത്. എന്നാല്‍ മലയാളത്തില്‍ വന്ന് അഭിനയിക്കാനുള്ള ധൈര്യം ഇല്ലാത്തതുകാരണം ഈ രണ്ട് സിനിമകളും ഞാന്‍ വേണ്ടെന്ന് വെച്ചു. എന്നാല്‍ റൈഫിള്‍ ക്ലബ്ബിലേക്ക് ആഷിഖ് വിളിച്ചപ്പോള്‍ എനിക്ക് കുറച്ച് കൂടി ആത്മവിശ്വാസം തോന്നി,’ എന്നായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞത്.
ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബ് നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിച്ചത്.
ദിലീഷ് കരുണാകരന്, ശ്യാം പുഷ്കരന്, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Content Highlight: Aashiq Abu about Anurap Kashyap and Rifle Club