എന്റെയുള്ളിലെ ആക്ടര്‍ ഈഗോ പറിച്ചുകളഞ്ഞത് അവരാണ്: അജു വര്‍ഗീസ്

/
Aju Varghese

മിന്നല്‍ മുരളിയിലെ പൊലീസ് ഓഫീസറില്‍ നിന്നും കേരള ക്രൈം ഫയല്‍സിലെ മനോജ് എന്ന പൊലീസ് ഓഫീസറില്‍ എത്തുമ്പോള്‍ ഒരു നടനെന്ന നിലയില്‍ തന്നിലുണ്ടായ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

കേരള ക്രൈം ഫയല്‍സിന്റെ കഥ കേള്‍ക്കുമ്പോള്‍ മനോജ് എന്ന കഥാപാത്രം ചെയ്യേണ്ടത് താന്‍ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും അജു പറയുന്നു.

‘ പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയാണ് ഞാന്‍. വളരെ സര്‍പ്രൈസിങ് ആയിട്ടാണ് കേരള ക്രൈം ഫയല്‍സിലെ കഥാപാത്രം എന്നേ തേടി വരുന്നത്.

അഹമ്മദ് വന്ന് കഥ പറയുമ്പോള്‍ മനോജിന്റെ കൂടെയുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരിക്കും ഞാന്‍ എന്നാണ് കരുതുന്നത്.

സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ബാധ്യത, നല്ല നടനെന്ന് കേള്‍ക്കുന്നതാണ് സന്തോഷം: ടൊവിനോ

ഒരിക്കലും മനോജ് എന്ന കഥാപാത്രം ഞാനായിരിക്കുമെന്ന് കരുതുന്നില്ല. ഇത് ചെയ്യാമെന്ന് ഞാന്‍ പറയുമ്പോഴാണ് മനോജിന്റെ കഥാപാത്രമാണെന്ന് അഹമ്മദ് പറയുന്നത്. സത്യത്തില്‍ ഞാന്‍ ഷോക്കായിപ്പോയി.

വേറൊന്നും കൊണ്ടല്ല. ആളുകള്‍ എന്നെ ഈ കഥാപാത്രമായി അംഗീകരിക്കുമോ എന്നതാണ്. ഹെലനും മിന്നലും ചെയ്തതുകൊണ്ട് യൂണിഫോമില്‍ ഞാന്‍ കംഫര്‍ട്ടയായിരുന്നു.

എന്റെ പ്രശ്‌നം വണ്ണമായിരുന്നു. വയറൊക്കെ കൂടുതലുള്ളതിന്റെ പ്രശ്‌നം. മിന്നലില്‍ ആ തടി ഒരു അലങ്കാരമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല. മനോജിന്റെ പ്രായം 32 ആണ് എന്ന് പറഞ്ഞപ്പോള്‍ ഒരു 40 പിടിച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. അത് പറ്റില്ലെന്ന് പറഞ്ഞു.

പിന്നെ ഞാന്‍ ആലോചിച്ചു. നല്ലൊരു ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നതാണല്ലോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

അങ്ങനെ ഞാന്‍ യെസ് പറഞ്ഞു. ഞാന്‍ പൂര്‍ണമായി എന്നെ വിട്ടുതരാം. നിങ്ങള്‍ എന്നെ കൊണ്ട് ചെയ്യിപ്പിച്ചെടുത്തോളൂ എന്ന് പറഞ്ഞു.

പിന്നെ പുള്ളിയ്ക്ക് ഇതിനെ കുറിച്ച് നല്ല ക്ലാരിറ്റിയുണ്ടെന്ന് നേരത്തെ തന്നെ എനിക്ക് മനസിലായിരുന്നു.

ഇതിനിടെ മിഥുവന്‍ മാനുവലിന്റെ ഒരു സിനിമ ഞാന്‍ ചെയ്തിരുന്നു. അതിലും പൊലീസ് ആയിരുന്നു. അങ്ങനെ എനിക്കൊരു റിഹേഴ്‌സല്‍ കിട്ടിയിരുന്നു.

മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിയാണ് മാര്‍ക്കോയിലേക്ക് ഞാന്‍ ഇറങ്ങിയത്: ഷെരീഫ് മുഹമ്മദ്

അതിനിടെ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ എന്ന സിനിമ ചെയ്തു. നമ്മുടെയുള്ളില്‍ ഒരു ആക്ടര്‍ ഈഗോ ഉണ്ടാകുമല്ലോ. അതായത് ഒരു സീന്‍ അഞ്ച് ടേക്ക് പോയി.

അഞ്ചാമത്തേതില്‍ ഞാന്‍ കണ്‍വിന്‍സിങ് ആയി. അപ്പോള്‍ ആറ് വിളിക്കുമ്പോള്‍ എന്തിനാണ് വിളിച്ചതെന്ന് തോന്നുമല്ലോ.

ഏഴും എട്ടുമൊക്കെ വിളിക്കുമ്പോള്‍ നമുക്ക് ദേഷ്യം വരും. അത് ശരിക്കും ഈഗോയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ചെയ്ത ഈ കുട്ടികള്‍ എന്നില്‍ നിന്ന് അത് പറിച്ചുമാറ്റി. അവര്‍ എന്നില്‍ വര്‍ക്ക് ചെയ്തുകൊണ്ടേയിരുന്നു.

ഉദാഹരണത്തിന് ‘എവിടെയായിരുന്നു’ എന്ന ചോദ്യം പത്ത് വിധത്തില്‍ ചോദിപ്പിച്ച് ഓരോ ഷോട്ടിലും ഇവരെന്നെ മാറ്റിക്കൊണ്ടേയിരുന്നു. ഒരു ക്യാമ്പില്‍ നില്‍ക്കുന്ന പോലെ ഞാന്‍ ഇത് എന്‍ജോയ് ചെയ്യാന്‍ തുടങ്ങി.

ചുറ്റും നില്‍ക്കുന്നത് മുന്‍വിധിയില്ലാത്ത കുട്ടികളാണ്. അവര്‍ നമ്മളെ കളിയാക്കാന്‍ പോകുന്നില്ല. അവര്‍ നമ്മളെ ജഡ്ജ് ചെയ്യുന്നുമില്ല. അതുകൊണ്ട് എനിക്ക് നാണക്കേടും തോന്നിയില്ല.

ഈ ക്യാരക്ടറിനെ കുറിച്ച് എന്നേക്കാള്‍ ധാരണയും ക്ലാരിറ്റിയും കോണ്‍ഫിഡന്‍സ് അവര്‍ക്കുണ്ട്. നമ്മള്‍ പോയി നില്‍ക്കുന്നു അവര്‍ പണിയെടുക്കുന്നു അങ്ങനെയായിരുന്നു,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Actor Aju Varghese about Kerala Crime Files