മലയാള സിനിമയില്‍ 15 വര്‍ഷം പിന്നിടുകയാണ് നടന്‍ ആസിഫ് അലി. ഇക്കാലയളവിനുള്ളില്‍ സിനിമയിലും ജീവിതത്തിലുമുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ്.
അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വലിയ മേഖലയില്‍ 15 വര്‍ഷം തികച്ചു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ആസിഫ് പറയുന്നു.
ഇക്കാലത്തിനുള്ളില്‍ ഒരുപാട് അപ്‌ഡേഷനുകള്‍ സംഭവിച്ചെന്നും താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ തന്നെ മാറ്റങ്ങളുണ്ടായെന്നും താരം പറയുന്നു.
‘ മികച്ച ആര്‍ടിസ്റ്റുമാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനായി. സ്വാഭാവികമായും അതെന്നെ സ്വാധീനിച്ചു. എനിക്കും മാറ്റങ്ങള്‍ വന്നു. സിനിമ സെലക്ട് ചെയ്യുന്നതില്‍ വരെ ഇത് പ്രതിഫലിച്ചു.
ലൊക്കേഷനിലും വീട്ടിലും പുറത്തും പെരുമാറുന്ന രീതിയിലും പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടായി. പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളായിരുന്നു ഞാന്‍. പ്രായത്തിന്റേതായ പ്രശ്‌നമായിരുന്നു അത്.
പക്ഷേ ഇപ്പോള്‍ എന്തും ക്ഷമയോടെ കേട്ട് പക്വതയോടെ പെരുമാറാന്‍ പഠിച്ചു. സഞ്ചരിക്കണം, ലോകം കാണണം, ആളുകളോട് സംസാരിക്കണം. അത് നിങ്ങളുടെ കാഴ്ചപ്പാടും ജീവിതവും മാറ്റുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് നേരിട്ടറിഞ്ഞ ആളാണ് ഞാന്‍.
സിനിമയ്ക്കായും അല്ലാതെയും ഒരുപാട് യാത്രകള്‍ ചെയ്തു. ലോകം കണ്ടു. എന്റെ ലോകം വലുതായപ്പോള്‍ സ്വഭാവത്തിലും മാറ്റം വന്നു. എടുത്തുചാട്ടവും ദേഷ്യവുമെല്ലാം മാറി. പക്വതയെന്നാല്‍ ക്ഷമയാണെന്ന് തിരിച്ചറിച്ചഞ്ഞത് ഇപ്പോഴാണ്,’ ആസിഫ് പറഞ്ഞു.
അങ്ങനെ സംഭവിച്ചാല്‍ അവിടെ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും: ദിലീഷ് പോത്തന്‍
2024 എന്ന വര്‍ഷം മലയാള സിനിമയ്ക്ക് അഭിമാനം നിറഞ്ഞ വര്‍ഷമായിരുന്നെന്നും കേരളത്തിനകത്തും പുറത്തും നമ്മുടെ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടെന്നും മലയാള സിനിമകള്‍ 100ഉം 200ഉം കോടി സ്വന്തമാക്കിയെന്നും ആസിഫ് പറയുന്നു.
Content Highlight: Asif Ali About His Movie Selection